May 17, 2024

മുട്ടിലിൽ ശേഖരിച്ച മാലിന്യം കൂട്ടിയിട്ടിരികുന്നതായി പരാതി.

0
Muttil Waste.jpg
മുട്ടില്‍: മുട്ടില്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ വീടുകളില്‍ നിന്ന്  ഹരിതകര്‍മ സേന മുഖേനെ ശേഖരിച്ച പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത് മുട്ടില്‍ പഞ്ചായത്ത് ഓഫീസിനു സമീപത്തുള്ള കുടുംബശ്രീ യൂണിറ്റ് ഓഫീസ് പരിസരത്ത്. ഇവിടെ നിന്ന് മാലിന്യം നീക്കം ചെയ്യാന്‍ പഞ്ചായത്തിനു കഴിഞ്ഞിട്ടില്ല. മഴ ആരംഭിച്ചതോടെ മാലിന്യകൂമ്പാരം ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണെന്ന് ആക്ഷേപമുണ്ട്. മാലിന്യം എന്തു ചെയ്യണമെന്നത് സംബന്ധിച്ച് അധികൃതര്‍ക്ക് വ്യക്തമായ ധാരണയില്ലെന്നും നാട്ടുകാര്‍ പറയുന്നു. 
 പ്ലാസ്റ്റിക് മാലിന്യം വീടുകളില്‍ നിന്ന് ശേഖരിച്ച് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് സംസ്‌ക്കരിക്കാനും റോഡ് ടാറിംഗ് അടക്കമുള്ള ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനുമാണ് പദ്ധതിയിട്ടിരിക്കുന്നത്. ജില്ലയിലെ മിക്ക പഞ്ചായത്തുകളില്‍ നിന്നും മാലിന്യങ്ങള്‍ ശേഖരിച്ച് പഞ്ചായത്ത് ഓഫീസ് പരിസരത്ത് കൂട്ടിയിട്ടിരിക്കുകയാണ്. പല സ്ഥലങ്ങളിലും ഇത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *