May 18, 2024

പദ്ധതി നിര്‍വ്വഹണത്തില്‍ വയനാട് ജില്ലയ്ക്ക് ചരിത്ര നേട്ടം

0
കൽപ്പറ്റ: 

2018-19 സാമ്പത്തിക വര്‍ഷത്തെ പദ്ധതി നിര്‍വ്വഹണത്തില്‍ വയനാട് ജില്ലയ്ക്ക് ചരിത്ര നേട്ടം.പ്ലാന്‍ ഫണ്ടില്‍ ലഭ്യമായ 400.1303 കോടി രൂപയില്‍ 88.78 ശതമാനവും വിനിയോഗിച്ച് സംസ്ഥാനതലത്തില്‍ ജില്ല രണ്ടാം സ്ഥാനവും ജില്ലാ പഞ്ചായത്ത് തലത്തില്‍ 98.41 ശതമാനം ഫണ്ട് വിനിയോഗിച്ച് ഒന്നാം സ്ഥാനവും കരസ്ഥമാക്കി. തുക വിനിയോഗത്തില്‍ 2017-18 സാമ്പത്തിക വര്‍ഷം ജില്ല ഏറ്റവും പിന്നില്‍ 14-ാം സ്ഥാനാത്തായിരുന്നു. ഇവിടെ നിന്നാണ് സംസ്ഥാന തലത്തില്‍ തന്നെ ആദ്യ സ്ഥാനങ്ങളിലെത്താന്‍ വയനാടിനു സാധ്യമായത്. നഗരസഭകളില്‍ 94.8 ശതമാനം ഫണ്ട് വിനിയോഗിച്ച കല്‍പ്പറ്റ നഗരസഭ സംസ്ഥാനതലത്തില്‍ ഏഴാം സ്ഥാനത്താണ്. 2019-20 സാമ്പത്തിക വര്‍ഷത്തെ പദ്ധതി തുക വിനിയോഗത്തില്‍ ജില്ല ഇതുവരെ 11.13 ശതമാനം ചെലവാക്കി അഞ്ചാം സ്ഥാനത്തുണ്ട്. മാനന്തവാടി മുനിസിപ്പാലിറ്റി, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് എന്നി സ്ഥാപനങ്ങള്‍ സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തോടടുക്കുമ്പോള്‍ പദ്ധതി വിനിയോഗത്തിനായി 20 ശതമാനം തുക ചെലവഴിച്ചിട്ടുണ്ട്. 
2018-19 സാമ്പത്തിക വര്‍ഷം ജില്ലയില്‍ 90 ശതമാനത്തില്‍ കൂടുതല്‍ തുക വിനിയോഗിച്ചത് ഒന്‍പത് തദ്ദേശ സ്ഥാപനങ്ങളാണ്. നഗരസഭകള്‍ 89.14 ശതമാനവും ബ്ലോക്ക് പഞ്ചായത്തുകള്‍ 84.41 ശതമാനവും ഗ്രാമപഞ്ചായത്തുകള്‍ 88.78 ശതമാനവും തുക വിനിയോഗിച്ചു.      

തദ്ദേശ സ്വയംഭരണ സ്ഥാപനം – ആകെ അടങ്കല്‍ തുക – ചെലവഴിച്ച തുക (ലക്ഷത്തില്‍) – ശതമാനം എന്നി ക്രമത്തില്‍
1. ജില്ലാ പഞ്ചായത്ത് – 3793.13 – 3732.75 – 98.41 
2. കല്‍പ്പറ്റ നഗരസഭ – 1099.39 – 1043.17 – 94.89
3. സുല്‍ത്താന്‍ ബത്തേരി നഗരസഭ – 729.40 – 666.70 – 91.40
4. പൂതാടി ഗ്രാമപഞ്ചായത്ത് – 770.08 – 749.95 – 97.39 
5. എടവക ഗ്രാമപഞ്ചായത്ത് – 447.33 – 425.33 – 95.08
6. മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് – 412.53 – 389.39 – 94.39
7. തരിയോട് ഗ്രാമപഞ്ചായത്ത് – 249.98 – 233.53 – 93.42
8. പൊഴുതന ഗ്രാമപഞ്ചായത്ത് – 386.22 – 360.41 – 93.32
9. മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് – 494.22 – 451.65 – 91.39
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *