April 29, 2024

വിദ്യാഭ്യാസ ആനുകൂല്യം അപേക്ഷ ക്ഷണിച്ചു

0
.
       കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2019 20 സാമ്പത്തിക വർഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു.  എസ്.എസ്.എൽ.സി   പാസ്സായതിനുശേഷം സംസ്ഥാന സർക്കാറിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ റഗുലർ കോഴ്‌സിന് ഉപരിപഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കൾ നിർദ്ദിഷ്ട അപേക്ഷാ ഫാറത്തിൽ ആഗസ്റ്റ് 31 ന് മുമ്പായോ അല്ലെങ്കിൽ പുതിയ കോഴ്‌സിൽ ചേർന്ന് 45 ദിവസത്തിനകമോ ബോർഡിന്റെ ബന്ധപ്പെട്ട ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസർ മുമ്പാകെ അപേക്ഷ സമർപ്പിക്കണം. അപേക്ഷ വിദ്യാർത്ഥി/ വിദ്യാർത്ഥിനി ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്ന സ്ഥാപന മേലാധികാരി സാക്ഷ്യപ്പെടുത്തിയിരിക്കണം.നിശ്ചിത തിയ്യതിക്കുശേഷം ലഭിക്കുന്ന അപേക്ഷകളും തെറ്റായ വിവരങ്ങൾ നൽകിയിട്ടുള്ള അപേക്ഷകളും നിരുപാധികം നിരസിക്കുന്നതാണ്.            ഫോൺ.0495 2378480. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *