April 29, 2024

ബാണാസുര സാഗർ ഡാമിന്റെ ഷട്ടറുകൾ നാളെ രാവിലെ എട്ട് മണിക്ക് തുറക്കും

0
ബാണാസുര സാഗർ: ഷട്ടർ തുറക്കാൻ സാധ്യത
• ഡാം സൈറ്റുകളിൽ റെക്കോർഡ് മഴ
ജില്ലയിൽ മഴ ശക്തമായി തുടരുന്നപക്ഷം ബാണാസുര സാഗർ ഡാമിന്റെ ഷട്ടർ ഉയർത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ആഗസ്റ്റ് 10 ന് രാവിലെ 8 മണിയോടെയാണ് മുന്നറിയിപ്പ് നൽകി ഘട്ടംഘട്ടമായി ഷട്ടർ ഉയർത്തുക. പുഴയിലും ഡാമിലെ വെളളത്തിന്റെ ബഹിർഗമന പാതയിലും ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. ഇവിടങ്ങളിലുളളവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു. കൺട്രോൾ റൂം നമ്പർ : 9496011981,04936 274474.

ജില്ലയിലെ പ്രധാന അണക്കെട്ടുകളായ ബാണാസുര സാഗറിലും കരാപ്പുഴയിലും ലഭിച്ചത് റെക്കോർഡ് മഴ. കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ച് ബാണാസുര ഡാം സൈറ്റിൽ 515 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. കഴിഞ്ഞ വർഷം രേഖപ്പെടുത്തിയ ഏറ്റവും കൂടിയ മഴ 442 മില്ലിമീറ്ററായിരുന്നു. കാരാപ്പുഴയിൽ 293 മില്ലിമീറ്റർ മഴ ലഭിച്ചു. മുൻ വർഷം ഏറ്റവും കൂടിയ മഴ 133 മില്ലിമീറ്റർ മാത്രമായിരുന്നു. 75 മുതൽ 160 മില്ലിമീറ്ററോളം മഴ ഇരു സ്ഥലങ്ങളിലും കൂടുതലായി ലഭിച്ചു. നിലവിൽ ബാണാഡുര സാഗറിൽ 771.70 എം. എസ്.എൽ ഉം കാരാപുഴയിൽ 759.40 എം.എസ്.എൽ ഉം വെളളവുമുണ്ട്. ഡാമുകളിലേക്ക് എത്തിചേരുന്ന നീരൊഴുക്ക് സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ടെന്നും ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും ഡാം അധികൃതർ വ്യക്തമാക്കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *