May 4, 2024

വയനാടിനു കൈത്താങ്ങാകാൻ ആർട് ഓഫ് ലിവിംഗ് പ്രവർത്തകർ

0
Img 20190814 Wa0105.jpg
വയനാടിനു കൈത്താങ്ങാകാൻ  ആർട് ഓഫ് ലിവിംഗ് പ്രവർത്തകർ.
മാനന്തവാടി:
പ്രളയബാധിതർക്കു കൈത്താങ്ങേകി ആർട്ട് ഓഫ് ലിവിംഗ് വോ ളൻറിയർമാർ.
അവശ്യ സാധനങ്ങൾ വിതരണം ചെയ്യാനും വീടുകൾ വൃത്തിയാക്കാനുമൊക്കെ നൂറുകണക്കിനു വോ  ളന്റിയർമാർ എത്തുന്നു.
മീനങ്ങാടി , കല്ലോടി   , വെള്ളമുണ്ട എന്നിവിടങ്ങളിൽ സൗജന്യ ആയുർവേദ  മെഡിക്കൽ ക്യാമ്പുകൾ നടത്തി. തുടർന്നും ക്യാമ്പുകൾ സംഘടിപ്പിക്കും.10 ആയുർവേദ ഡോക്ടർമാർ ഉൾപ്പെട്ട വിദഗ്ധ സംഘം നേതൃത്വം നൽകുന്നു. പ്രളയം സൃഷ്ടിക്കുന്ന മാനസികാഘാതം മറികടക്കാൻ കുട്ടികൾക്കായി ചൈൽഡ് ലൈനുമായി ചേർന്നു ട്രോമാ റിലീഫ് ക്യാമ്പുകളും സംഘടിപ്പിച്ചു വരുന്നു.നാല്പതിൽ  ഏറെ  ആർട് ഓഫ് ലിവിംഗ് അധ്യാപകർ ട്രോമ റിലീഫ് ക്യാമ്പുകൾ നയിക്കാനായി തയ്യാറാകുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആർട് ഓഫ് ലിവിംഗ് നടത്തിയ ട്രോമ റിലീഫ് ക്യാമ്പുകൾ  രാജ്യാന്തര ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
 തുടർന്നു കൂടുതൽ വോളന്റിയർമാരെ എത്തിച്ചു സേവനം തുടരും.
വയനാടിനായി നടത്തേണ്ട തുടർപ്രവർത്തനങ്ങൾ വിദഗ്ധ സംഘം പഠിച്ചു വരികയാണന്നും ആർട് ഓഫ് ലിവിംഗ്  ഭാരവാഹികൾ പറഞ്ഞു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *