May 5, 2024

ഗ്രാമീണ കലാ പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കണം: നന്മ വയനാട് ജില്ലാ സമ്മേളനം.

0
Nanma Newswayanad.jpg
ബത്തേരി:ഗ്രാമീണ തലത്തിൽ കലാ പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കണമെന്ന്  മലയാള കലാകാരന്മാരുടെ ദേശീയ സംഘടന 'നന്മ' ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. 
പെൻഷൻ തുക ഏകീകരിക്കുകയും മുഴുവൻകലാകാരന്മാരെയും തദ്ദേശ സ്വയംഭരണ തലത്തിൽ രജിസ്റ്റർ ചെയ്യിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. 
സംസ്ഥാന വൈസ് പ്രസിഡണ്ട് വിൽസൺ സാമുവൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. വി, സ്റ്റാനി അദ്ധ്യക്ഷതവഹിച്ചു. നഗരസഭ വിദ്യഭ്യാസ  സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ വത്സ- ജോസ് മുതിർന്ന കലാകാരന്മാരെ ആദരിച്ചു. പി. കെ. സത്താർ, വിനയകുമാർ അഴിപ്പുറത്ത്, ഏ.കെ.പ്രമോദ്, എസ്. ചിത്രകുമാർ,  ,കെ. ദാസ്, ജയരാജ് ബത്തേരി, ടി. എെ. ജയിംസ്,  വിശാലാക്ഷി ചന്ദ്രൻ ,വിനിഷ ഷാജി തുടങ്ങിയവർ പ്രസംഗിച്ചു. 
ജില്ലയുടെ പുതിയ ഭാരവാഹികളായി
പ്രസിഡന്റ്:കെ.വി.സ്റ്റാനി
വൈ. പ്രസിഡണ്ടുമാർ
ജയരാജ് ബത്തേരി,ഇബ്രാഹീം ഗുരുക്കൾ, വിശാലാക്ഷി ചന്ദ്രൻ, ശ്രീജ സന്തോഷ്
സെക്രട്ടറി:ഏ.കെ.പ്രമോദ്
ജോ. സെക്രട്ടറിമാർ
ജയിംസ് കേണിച്ചിറ, ദാസ് വൈത്തിരി, ഗിരീഷ് കാരാടി, മോഹനൻ മാനന്തവാടി
ട്രഷറർ: എസ്. ചിത്രകുമാർ തുടങ്ങിയവരെ തിരഞ്ഞെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *