May 5, 2024

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി കാര്‍ഡ് വിതരണം അവസാനഘട്ടത്തിലേക്ക്

0
 
അഞ്ച് ലക്ഷം രൂപയുടെ ചികിത്സാ സഹായം ലഭ്യമാകുന്ന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി  (പരിഷ്‌കരിച്ച ആര്‍.എസ്.ബി.വൈ പദ്ധതി) യുടെ കാര്‍ഡ് വിതരണം  സെപ്തംബര്‍ 5 ന് അവസാനിക്കും. താലൂക്കടിസ്ഥാനത്തില്‍ പൊതുവായി കാര്‍ഡ് പുതുക്കുന്നതിനായി കല്‍പ്പറ്റ മുണ്ടേരി റോഡിലുള്ള ശിശുമന്ദിരം, സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ ഹാള്‍, മാനന്തവാടി ജില്ലാ ആശുപത്രി കോണ്‍ഫറന്‍സ് ഹാള്‍ എന്നിവിടങ്ങളില്‍ സൗകര്യമുണ്ട്. പുതിയ പദ്ധതിയില്‍ അംഗത്വം നേടുന്നതിനായി 2019 മാര്‍ച്ച് 31 വരെ സാധുതയുണ്ടായിരുന്ന ആര്‍.എസ്.ബി.വൈ കാര്‍ഡ്/പ്രധാനമന്ത്രിയുടെ കത്ത്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയുമായി കുടുംബത്തിലെ ഒരംഗം  പഞ്ചായത്തിലെ/ താലൂക്കിലെ കാര്‍ഡ് വിതരണ കേന്ദ്രത്തില്‍ എത്തണം. കുടുംബത്തിലെ മറ്റംഗങ്ങള്‍ക്ക് കാര്‍ഡ് ലഭിക്കുന്നതിനുള്ള അവസരം  ജില്ലാ കിയോസ്‌ക് വഴിയും, എംപാനല്‍ ചെയ്ത ആശുപത്രികള്‍ വഴിയും  പിന്നീട്  ഉണ്ടായിരിക്കുന്നതാണ്.    പദ്ധതിയില്‍ ചേരുന്നതിന് കുടുംബാംഗങ്ങളുടെ എണ്ണത്തിന് പരിധിയില്ല.ഓരോ അംഗത്തിനും  പ്രത്യേകം പേപ്പര്‍ കാര്‍ഡ് ലഭിക്കുന്നതാണ്.  50 രൂപയാണ്  ഒരു കുടുംബത്തിന് രജിസ്‌ട്രേഷന്‍ ഫീസ്.  പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ രജിസ്‌ട്രേഷന്‍ ഫീസ് നല്‍കേണ്ടതില്ല.

          ജില്ലയില്‍ നിലവില്‍ പദ്ധതി പ്രകാരം ചികിത്സ ലഭിക്കുന്ന ആശുപത്രികള്‍: ജില്ലാ ആശുപത്രി, മാനന്തവാടി.,താലൂക്ക് ആശുപത്രി, സുല്‍ത്താന്‍ ബത്തേരി,താലൂക്ക് ആശുപത്രി, വൈത്തിരി,ജനറല്‍ ആശുപത്രി, കല്‍പ്പറ്റ,സാമൂഹിക ആരോഗ്യ കേന്ദ്രം, മീനങ്ങാടി,ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി, നല്ലൂര്‍നാട,ഡി.എം വിംസ്, മേപ്പാടി,ലിയോ ആശുപത്രി, കല്‍പ്പറ്റ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *