May 19, 2024

കുരങ്ങു പനി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തി

0
മനന്തവാടി: കർണാടകയിലെ വിവിധ പ്രദേശങ്ങളിൽ കുരങ്ങുകൾ  ചാവുകയും  വയനാട് ജില്ലാ അതിർത്തിയായ ബാവലി യിൽ ഒരു കുരങ്ങിനെ ചത്ത നിലയിൽ കണ്ടെത്തുകയും ചെയ്ത സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു.
കുരങ്ങുപനി പിടിപെടാൻ സാധ്യതയുള്ളവർ-  വനങ്ങളിൽ പോകുന്നവരും വന പ്രദേശങ്ങളിൽ ഔദ്യോഗിക ചുമതലയുള്ള വനംവകുപ്പ്, പൊലീസ്, ആരോഗ്യവകുപ്പ് തുടങ്ങിയ ജീവനക്കാരും വനത്തിൽ പോകുന്ന വിനോദസഞ്ചാരികളും താഴെപ്പറയുന്ന പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കേണ്ടതാണ്.
ചെള്ള് കടി ഏൽക്കാതിരിക്കാൻ ഉതകുന്ന റിപ്പലെൻറുകൾ  ഉപയോഗിക്കുക, ശരീരഭാഗങ്ങൾ മൂടുന്ന തരത്തിലുള്ള വസ്ത്രം ധരിക്കുക, കാൽമുട്ടുവരെ എത്തുന്ന ഗം ബൂട്ടുകൾ ധരിക്കുക, വനത്തിൽ പോയ ശേഷം കൈകാലുകൾ സോപ്പ്  ഉപയോഗിച്ച് കഴുകുക, പ്രതിരോധ വാക്സിൻ യഥാസമയം സ്വീകരിക്കുക.
കുരങ്ങുപനി ക്കെതിരെ വാക്സിൻ ലഭ്യമാണ്.
 ജില്ലയിലെ എല്ലാ സർക്കാർ ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും വാക്സിൻ ലഭ്യമാണ്. കഴിഞ്ഞവർഷം വാക്സിൻ സ്വീകരിച്ചവർ  ബൂസ്റ്റർ ഡോസ് ലഭിക്കുന്നതിന് അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ ബന്ധപ്പെടേണ്ടതാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *