May 15, 2024

ക്ഷീര കർഷക സംഗമം – വരദൂർ ക്ഷീര സംഘത്തിന്റെ സുവർണ്ണ ജൂബിലിയും 22, 23 തിയതികളിൽ

0
Img 20191120 Wa0169.jpg
 .
കൽപ്പറ്റ: 
ക്ഷീര വികസന വകുപ്പിന്റെയും വയനാട് ജില്ലയിലെ ക്ഷീര സഹകരണ
സംഘങ്ങളുടേയും സംയുക്ത ആഭിമുഖ്യത്തിൽ വരദൂർ ക്ഷീരോല്പാദക സഹകരണ
സംഘത്തിന്റെ ആതിഥേയത്വത്തിൽ വയനാട് ജില്ലാ ക്ഷീര കർഷക സംഗമം  നവംബർ
22, 23 (വെളളി, ശനി) തീയതികളിൽ വരദൂർ വി.കെ.വർദ്ധമാന ഗൗഡർ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.  വരദൂർ ക്ഷീരോല്പാദക സഹകരണ സംഘം
സുവർണ്ണ ജൂബിലി ആഘോഷങ്ങൾ കൂടി ജില്ലാ ക്ഷീര സംഗമം വേളയിൽ ഉദ്ഘാടനം
ചെയ്യപ്പെടുന്നു.
– ജില്ലാ സംഗമത്തിന്റേയും സുവർണ്ണ ജൂബിലി ആഘോഷങ്ങളുടേയും സംയുക്ത
ഉദ്ഘാടനം ബഹു. കാർഷിക വികസന-കർഷക ക്ഷേമ വകുപ്പ് മന്ത്രി  വി.എസ്.
സുനിൽ കുമാർ ആവർകൾ നിർവ്വഹിക്കുന്നു. ബഹു. എം.എൽ.എ.. ഐ. സി.
ബാലകൃഷ്ണൻ ചടങ്ങിന് അദ്ധ്യക്ഷത വഹിക്കും.  എം.എൽ.എ. മാരായ
സി. .കെ.ശശീന്ദ്രൻ, .ഒ, ആർ. കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് 
കെ.ബി.നസീമ, ബഹു. ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള, ക്ഷീര വികസന വകുപ്പ്
ഡയറക്ടർ . എസ്.ശ്രീകുമാർ എന്നിവർ പങ്കെടുക്കും. 
ജില്ലാ ക്ഷീര സംഗമത്തോടനുബന്ധിച്ച് 21.11.19-ന് വൈകിട്ട് 4 മണിക്ക് വരദൂർ ക്ഷീര
സംഘം പരിസരത്ത് വിളംബര ജാഥ സംഘടിപ്പിക്കും. . തുടർന്ന് 22.11.19 -ന് വെള്ളിയാഴ്ച
ക്ഷീര സംഘം പരിസരത്ത് 105 പശുക്കൾ പങ്കെടുക്കുന്ന കന്നുകാലി പ്രദർശനവും
ഏർപ്പെടുത്തിയിട്ടുണ്ട്. കന്നുകാലി പ്രദർശനത്തിൽ ക്ഷീര വികസന വകുപ്പ് അസിസ്റ്റന്റ്
ഡയറക്ടർ .എൻ.രമേശ് ഗവ്യജാലകം അവതരിപ്പിക്കും. . കന്നുകാലി പ്രദർശനത്തിന്റെ
ഉദ്ഘാടനം പനമരം ബ്ലോക്ക് പ്രസിഡന്റ്  ടി.എസ്. ദിലീപ് കുമാർ നിർവ്വഹിക്കുന്നു.
കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത
വഹിക്കും. 
തുടർന്ന് അന്ന് ദിവസം രാവിലെ 11 മണിക്ക് പ്രളയം അതിജീവനം' എന്ന
വിഷയത്തിൽ സിംമ്പോസിയം സംഘടിപ്പിക്കുന്നു. പൂതാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
രൂഗ്മിണി സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിക്കുന്നു. പ്രസ്തുത സെമിനാറും വരദൂർ ക്ഷീര
സംഘം സുവർണ്ണജൂബിലി ഡോക്യുമെന്ററി പ്രകാശനവും മാനന്തവാടി ബ്ലോക്ക്
പഞ്ചായത്ത് പ്രസിഡന്റ്  ഗീതാ ബാബു ഉദ്ഘാടനം ചെയ്യുന്നു. പ്രസ്തുത
സെമിനാറിൽ "പ്രളയം-അതിജീവന മാർഗ്ഗങ്ങൾ' എന്ന വിഷയത്തിൽ  എം.പ്രകാശ്
ഡെപ്യൂട്ടി ഡയറക്ടർ (എക്സ്റ്റ ൻഷൻ) തിരുവനന്തപുരവും, ക്ഷീര സാന്ത്വനം-സമഗ്ര
ഇൻഷുറൻസ് പദ്ധതിയെക്കുറിച്ച് ജില്ലാ ക്വാളിറ്റി കൺട്രോൾ ഓഫീസർ , അനിത
പി. യും ക്ലാസ്സുകൾ നയിക്കും. .
– 2 മണിക്ക് ആരംഭിക്കുന്ന ചിരിക്കാം ചിന്തിക്കാം' എന്ന
ശില്പശാലയിൽ ഭരണസമിതി അംഗങ്ങളും ജീവനക്കാരും ഉൾപ്പെടെ 500 ക്ഷീര
സഹകരണ സംഘം ഭാരവാഹികൾ പങ്കെടുക്കും. . പ്രസ്തുത ശില്പശാലയുടെ
ഉദ്ഘാടനം ബഹു. കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ഉഷാ തമ്പി
നിർവ്വഹിക്കും . ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ  പി.പി.ബിനുമോൻ യോഗത്തിൽ
അദ്ധ്യക്ഷത വഹിക്കുന്നു. തുടർന്ന് വൈകിട്ട് അഞ്ച്  മണിക്ക് ആരംഭിക്കുന്ന സാംസ്കാരിക
പരിപാടികളിൽ ഗ്ലിറ്റ്സ് സാഗ അവതരിപ്പിക്കുന്ന സിനിമാറ്റിക് ഡാൻസും ജയരാജ്
വാര്യർ അവതരിപ്പിക്കുന്ന ക്യാരികേച്ചർ ഷോയും ഉണ്ടായിരിക്കുന്നതാണ്.
 23 ശനിയാഴ്ച രാവിലെ നടക്കുന്ന ക്ഷീര വികസന സെമിനാറിൽ
മൃഗ ചികിത്സയിലെ നാട്ടറിവുകൾ എന്ന വിഷയത്തിൽ ഡോ.എസ്.ഷൺമുഖവേൽ ക്ലാസ്സ്
നയിക്കും. .
 രാവിലെ 11.30 മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തിൽ ജില്ലാ
ക്ഷീര കർഷക സംഗമത്തിന്റെയും, വരദൂർ ക്ഷീര സംഘം സുവർണ്ണ ജൂബിലി
ആഘോഷങ്ങളുടേയും സംയുക്ത ഉദ്ഘാടനം  കേരള കൃഷി വകുപ്പ് മന്ത്രി 
വി.എസ്. സുനിൽകുമാർ അവർകൾ നിർവ്വഹിക്കുന്നു. ബഹു. എം.എൽ.എ.
.ഐ.സി.ബാലകൃഷ്ണൻ യോഗത്തിന് അദ്ധ്യക്ഷത വഹിക്കുന്നു. കേരളത്തിൽ
ആദ്യമായി ക്ഷീര സംഘങ്ങളുടെ മൊത്തം പ്രവർത്തനത്തിന് അന്തർദേശീയ അംഗീകാരം
ലഭിച്ച വരദൂർ, സുൽത്താൻ ബത്തരി ക്ഷീര സംഘങ്ങളെ  മന്ത്രി ആദരിക്കുന്നു.
ജില്ലയിലെ മികച്ച കർഷകനായ .മോഹൻദാസ് എം.വി. യെ (3.48 ലക്ഷം ലിറ്റർ പാൽ)
.സി.കെ.ശശീന്ദ്രൻ എം.എൽ.എ.യും മികച്ച വനിതാ കർഷകയായ  ലില്ലി
മാത്യുവിനെ(1.72 ലക്ഷം ലിറ്റർ പാൽ) ശ്രീ.ഒ.ആർ.കേളു എം.എൽ.എ.യും മികച്ച പട്ടിക
വിഭാഗ കർഷകനായ  കരിയൻ(21589 ലിറ്റർ പാൽ) -നെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
 കെ.ബി.നസീമയും ആദരിക്കും.
– "ഡൊണേറ്റ് എ കൗ' എന്ന ആശയത്തിലൂടെ 300 കറവപശുക്കളെ പ്രളയാനന്തരം
വയനാടിന് ലഭിക്കുകയുണ്ടായി. പ്രസ്തുത ആശയം മുന്നോട്ടുവെച്ച ക്ഷീര വികസന
ഓഫീസർ  വി.എസ്.ഹർഷയേയും പശുക്കളെ ദാനം ചെയ്തു റീച്ചിംഗ് ഹാന്റ്
ചെയർമാൻ   സാമുവൽ എന്നിവരെയും ബഹു. ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള
ആദരിക്കുന്നു. ജില്ലയിലെ മികച്ച ക്ഷേമനിധി കർഷകനായ  അബ്ദുൾ റഷീദ്
തരിയാടിനെ ക്ഷീര കർഷക ക്ഷേമനിധി ചെയർമാൻ അഡ്വ.എൻ.രാജനും ജില്ലയിലെ
കൂടുതൽ പാൽ സംഭരിച്ച സംഘമായി തെരഞ്ഞെടുത്ത സുൽത്താൻ ബത്തരി മിൽക്ക്
 സൊസൈറ്റിയെ (1.08 കോടി ലിറ്റർ) സംസ്ഥാന ക്ഷീര വികസന വകുപ്പ്
ഡയറക്ടർ  എസ്. ശ്രീകുമാറും ആദരിക്കുന്നതാണ്.
– കന്നുകാലി പ്രദർശനത്തിലെ മത്സര വിജയികളെ കേരള ഫീഡ്സ് മാനേജിംഗ്
ഡയറക്ടർ  ബി. ശ്രീകുമാർ, ക്ഷേമനിധി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ  ജോഷി
ജോസഫ്, ജോയിന്റ് ഡയറക്ടർ  സി.രവീന്ദ്രൻപിള്ള എന്നിവർ ചേർന്ന്
അനുമോദിക്കുന്നു. ജില്ലയിലെ മികച്ച ഡയറി ഫാം ഉടമ  വേണു ചെറിയത്ത്
അവർകളേയും വരദൂർ ക്ഷീര സംഘത്തിലെ മുൻ ഭരണസമിതി അംഗങ്ങളേയും
ജീവനക്കാരേയും  പി.ടി.ഗോപാലക്കുറുപ്പ് ആദരിക്കുന്നു. മികച്ച ബ്ലോക്കുതല
കർഷകരെ ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്റുമാരായ ലതാ ശശി,  ഗീതാ
ബാബു,  ദിലീപ് കുമാർ എന്നിവർ ആദരിക്കുന്നു. ഐ.എസ്.ഒ.പുരസ്കാരം നേടിയ
ജില്ലയിലെ ആദ്യത്തെ ഡയറി ഫാം ഉടമയായ  മിനി തങ്കച്ചൻ കാട്ടിമൂലയെ ജില്ലാ
പഞ്ചായത്ത് വൈസ് പ്രസിഡന്റ് .പ്രഭാകരൻ മാസ്റ്ററും മികച്ച ഗുണ നിലവാരമുള്ള
പാൽ സംഭരിച്ച സംഘത്തിന്( ആലാറ്റിൽ ക്ഷീര സംഘം)  മിനി കെ.യും വരദൂർ
ക്ഷീര സംഘത്തിലെ മികച്ച കർഷകരെ പൂതാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി
സുബ്രഹ്മണ്യനും ആദരിക്കും. മികച്ച കന്നുകുട്ടിക്കുള്ള പുരസ്കാരം ജില്ലാ മൃഗസംരക്ഷണ്
ഓഫീസർ ഡോ. സിസി ഫിലിപ്പും നൽകുന്നതായിരിക്കും.
പത്ര സമ്മേളനത്തിൽ വരദൂർ ക്ഷീര സംഘം പ്രസിഡണ്ട്  പി.രാജേന്ദ്ര പ്രസാദ്, ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ  പി.പി. ബിന്ദുമോൻ,  പി.എൻ. സുരേന്ദ്രൻ,  അനൂപ് ജോർജ്, ടി.പി. സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *