April 26, 2024

കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ സൗകര്യമൊരുക്കണം : ആരോഗ്യ മന്ത്രി

0
Prw 1221 Panchayath Dinaghosham Manthri Shylaja Teacher Samsarikunnu.jpg

                                            
   സംസ്ഥാനത്തെ മുഴുവന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കാന്‍ ആവശ്യമായ നടപടികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്വീകരിക്കണമെന്ന് ആരോഗ്യ, സാമൂഹ്യനീതി വനിതാ വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷത്തില്‍ സംസാരിക്കു കയായിരുന്നു അവര്‍. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാവു ന്നതോടെ ആരോഗ്യ മേഖലയില്‍ സമഗ്രമായ മാറ്റം സൃഷ്ടിക്കാന്‍ സാധിക്കും. 300 കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് പ്രവര്‍ത്തനം തുടങ്ങുന്നത്.  പഞ്ചായത്തിന്റെ സഹകരണത്തോടെ കൂടുതല്‍ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കണമെന്ന് മന്ത്രി പറഞ്ഞു. 
     സംസ്ഥാനത്ത് പകര്‍ച്ചാവ്യാധികളും, ജീവിത ശൈലി രോഗങ്ങളും തടയുക എന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യ സേന പഞ്ചായത്ത് തലത്തില്‍ രൂപീകരിച്ചത്. 20 വീടിന് ഒരു സേന എന്ന ക്രമത്തിലാണ് വീടുകള്‍ സന്ദര്‍ശിച്ച് രോഗം വരാതിരിക്കാന്‍ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളും രോഗികളെ ആശുപത്രികളില്‍ എത്തിക്കാന്‍ ആവശ്യമായ നടപടികളും സ്വീകരിച്ചത്. പഞ്ചായത്ത് തലത്തില്‍ സേനയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഫലവത്തായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കും മാതൃമരണ നിരക്കും സംസ്ഥാനത്താണെന്നുള്ളത് അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *