May 3, 2024

ആശാ വര്‍ക്കര്‍മാര്‍ക്ക് സ്നേഹ സമ്മാനവുമായി പാലിയേറ്റീവ് സപ്പോര്‍ട്ടിങ് ഗ്രൂപ്പ് .

0
Img 20200615 161309.jpg
ചെന്നലോട്: കോവിഡ് പ്രതിരോധ രംഗത്ത് സ്തുത്യര്‍ഹമായ സേവനം ചെയ്തു വരുന്ന തരിയോട് പഞ്ചായത്തിലെ മുഴുവന്‍ ആശാ വളണ്ടിയര്‍മാര്‍ക്കും സ്നേഹ സമ്മാനമായി തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ് വളണ്ടിയര്‍ സപ്പോര്‍ട്ടിങ് ഗ്രൂപ്പിന്‍റെ ആഭിമുഖ്യത്തില്‍ സാനിറ്റൈസര്‍, മാസ്ക് എന്നിവ നല്‍കി. മെഡിക്കല്‍ ഓഫീസര്‍ ഡോ. വിന്‍സന്‍റിന് കൈമാറിക്കൊണ്ട് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ജിന്‍സി സണ്ണി ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ഷമീം പാറക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. ഡോ. ജാവേദ് റിസ്‌വാന്‍ മുഖ്യാതിഥിയായി. ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങളില്‍ ആശാ വളണ്ടിയര്‍മാര്‍ക്ക് ഈ സമയത്ത് ഏറ്റവും കൂടുതല്‍ ആവശ്യമായതിനാലാണ് സാനിറ്റൈസര്‍, മാസ്ക് എന്നിവ വിതരണം ചെയ്തത്.
സ്വന്തം ആരോഗ്യം പോലും വകവെക്കാതെ സമൂഹത്തിന് വേണ്ടി ഈ കോവിഡ് കാലത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചെയ്ത് വരുന്ന ആരോഗ്യ പ്രവര്‍ത്തകരെയും പോലീസ് ഉദ്യോഗസ്ഥരെയും പാലിയേറ്റീവ് ഗ്രൂപ്പിന്‍റെ ആഭിമുഖ്യത്തില്‍ മുമ്പ് ആദരിച്ചിരുന്നു. അതിന്‍റെ തുടര്‍ച്ചയായിട്ടാണ് ഈ പ്രവര്‍ത്തനങ്ങള്‍. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് തരിയോട് സാമൂഹികാരോഗ്യ കേന്ദ്രത്തിന് കീഴില്‍ ആരോഗ്യ കേരളം പദ്ധതിയുടെ ഭാഗമായി അഞ്ചോളം പഞ്ചായത്തുകളില്‍ നിന്നുള്ള വിദഗ്ദ പരിചരണം ആവശ്യമായ കിടപ്പ് രോഗികള്‍ക്ക് സാന്ത്വനമായി പ്രവര്‍ത്തിച്ചു വരുന്ന കൂട്ടായ്മയാണ് തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ് വളണ്ടിയര്‍ സപ്പോര്‍ട്ടിങ് ഗ്രൂപ്പ്.
ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ മുരളീധരന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തോമസ്, സനല്‍രാജ്, ബീന അജു, ശാന്തി അനില്‍, മുസ്തഫ വാഴറ്റ, അനില്‍കുമാര്‍, പ്രിയ ബാബു, ലിസ്സി, ഗീത ശങ്കരന്‍കുട്ടി, മുബീന മജീദ് തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി എം ശിവാനന്ദന്‍ സ്വാഗതവും ജുലി മാത്യു നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *