April 26, 2024

രോഗമുക്തി നേടി നാട്ടിലേക്ക് വന്ന വയനാട്ടുകാരന് അതിർത്തിയിലെ പരിശോധനയിൽ വീണ്ടും കൊവിഡ് പോസിറ്റീവ്

0
കൽപ്പറ്റ : 
രോഗമുക്തി നേടി നാട്ടിലേക്ക് വന്ന വയനാട്ടുകാരന് അതിർത്തിയിലെ  പരിശോധനയിൽ വീണ്ടും കൊവിഡ് പോസിറ്റീവ്

ഹൈദരാബാദില്‍ നിന്ന് കോയമ്പത്തൂരിലെത്തി കോവിഡ് സ്ഥിരീകരിച്ച് അവിടെ ചികില്‍സ  കഴിഞ്ഞ് ഡിസ്ച്ചാര്‍ജ് ചെയ്ത കേണിച്ചിറ സ്വദേശിയായ 42 കാരന്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മീനങ്ങാടി സ്വദേശിനി  മാനന്തവാടി ജില്ലാ അശുപത്രിയിലും കല്‍പ്പറ്റ സ്വദേശി കണ്ണൂര്‍ കോവിഡ് ആശുപത്രിയിലും കേണിച്ചിറ സ്വദേശി പാലക്കാട് ജില്ലാ ആശുപത്രിയിലുമാണ് ചികില്‍സയിലുളളത്. കേണിച്ചിറ സ്വദേശിക്ക് പാലക്കാട് അതിര്‍ത്തിയില്‍ നടത്തിയ പരിശോധനയിലാണ് വീണ്ടും കോവിഡ് സ്ഥിരീകരിച്ചത്.
    ചൊവ്വാഴ്ച്ച നാല് പേരാണ് രോഗമുക്തി നേടിയത്.  കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്ന കയ്യൂന്നി സ്വദേശിയായ 37   കാരന്‍, മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന വടുവന്‍ചാല്‍ സ്വദേശിയായ 50 കാരന്‍, എരുമാട് കയ്യൂന്നി  സ്വദേശിയായ 53 കാരന്‍, മാനന്തവാടി സ്വദേശിയായ 45 കാരി എന്നിവരാണ് രോഗമുക്തരായത്. നിലവില്‍ രോഗം സ്ഥിരീകരിച്ച് 39 പേര്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലും ഒരാള്‍ തിരുവനന്തപുരത്തും രണ്ട് പേര്‍ കണ്ണൂരിലും ചികിത്സയിലുണ്ട്. ജില്ലയില്‍ ഇതുവരെ കോവിഡ് 19 പോസിറ്റീവായത് 119 പേര്‍ക്കാണ്. 
  രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍  ചൊവ്വാഴ്ച്ച പുതുതായി നിരീക്ഷണത്തിലായത് 289 പേരാണ്.  ഇവര്‍ ഉള്‍പ്പെടെ ആകെ നിരീക്ഷണത്തിലുള്ളത് 3620 പേരാണ്. 267 പേര്‍ കൂടി നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. ജില്ലയില്‍ നിന്നും ഇതുവരെ  പരിശോധനയ്ക്ക് അയച്ച 3524  സാമ്പിളുകളില്‍ 3084  ആളുകളുടെ ഫലം ലഭിച്ചതില്‍ 3012 എണ്ണം നെഗറ്റീവാണ്.  430  സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *