May 7, 2024

നാവറിയും നാട്ടു രുചികൾ: കല്‍പ്പറ്റയില്‍ കിഴങ്ങു ചന്ത ആരംഭിച്ചു

0
Img 20201222 Wa0324.jpg
കൽപ്പറ്റ: എച്ച് ഡിഎഫ്സി ബാങ്ക് പരിവര്‍ത്തന്‍ പദ്ധതിയുടെ ഭാഗമായി എം എസ് സ്വാമിനാഥന്‍ ഗവേഷണ നിലയം നടപ്പാക്കികൊണ്ടിരിക്കുന്ന പ്രാദേശിക ഭക്ഷ്യ വിഭവങ്ങളുടെ പ്രദര്‍ശനവും വിൽപ്പനയും കൽപ്പറ്റയിൽ ആരംഭിച്ചു. നാവറിയും നാട്ടു രുചികൾ എന്ന പേരിലുള്ള കിഴങ്ങു ചന്തയില്‍ ശൈത്യ കാലത്തു വിളവെടുക്കുന്ന വിവിധതരം കിഴങ്ങുകളായ ഇഞ്ചി കാച്ചിൽ,കടുവ കയ്യൻ,നീല കാച്ചിൽ,നീണ്ടി കാച്ചിൽ,നൂറൻ,ഉരുളൻ, കറിച്ചേമ്പ്, തൊണ്ടിച്ചേമ്പ്, കൂവ,മാങ്ങ ഇഞ്ചി,ചുവന്ന കൂവ, മഞ്ഞ കൂവ,കപ്പ, മഞ്ഞൾ, ചേന തുടങ്ങി നിരവധി ഭക്ഷ്യ വസ്തുക്കളാണ് പ്രദർശനത്തിനും വിൽപ്പനക്കുമുള്ളത്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള കര്‍ഷകരുടെ വിളവുകളാണ് വില്‍പ്പനക്ക് നടക്കുന്നുണ്ട്. 24 തിയ്യതി വരെ പരിപാടി വെച്ചിരിക്കുന്നത്. എംഎസ് സ്വാമിനാഥന്‍ ഗവേഷണ നിലയം ഡയറക്ടര്‍   ഡോ. വി ഷക്കീല പരിപാടി ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയായ വാംകോ, വയനാട് പ്രവര്‍ത്തക സമിതി, സീഡ് കെയര്‍ എന്നിവരുടെ സഹകരണത്തോടെയാണ് കിഴങ്ങ് ചന്ത ആരംഭിച്ചത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *