April 30, 2024

വന്യ മൃഗശല്യം; പ്രതിരോധ ആക്ഷൻ കമ്മിറ്റി ഭിമ ഹർജി നൽകി

0
Img 20210616 Wa0005.jpg
വന്യ മൃഗശല്യം; പ്രതിരോധ ആക്ഷൻ കമ്മിറ്റി  ഭിമ ഹർജി നൽകി

വയനാട് ജില്ലയിലെ വന്യമൃഗശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിക്കും മാനന്തവാടി എംഎൽ എ ഒ ആർ കേളുവിനും പ്രതിരോധ ആക്ഷൻ കമ്മിറ്റി നിവേദനം നൽകി. തിരുനെല്ലി പഞ്ചായത്തിലെ ജനങ്ങളിൽ നിന്നും ഒപ്പ് ശേഖരണം നടത്തിയാണ് നിവേദനം നൽകിയത്. അതീവ ഗുരുതരമായ വന്യമൃഗ ശല്യത്തിന് പരിഹാര നിർദ്ദേശങ്ങളും അതോടൊപ്പം വനത്തേയും വന്യജീവികളേയും സംരക്ഷിക്കുന്ന നിർദേശങ്ങളാണ് നിവേദനത്തിൽ. ഫലപ്രദമല്ലാത്ത ഷോക്ക് ഫെൻസിഗ് പോലുള്ള നടപടികളിലൂടെ കോടികളുടെ നഷ്ടം വരുത്തുകയാണ്. കർഷകരുടെ നിർദേശം കേൾക്കാൻ തയ്യാറാകുന്നില്ല. ഇപ്പോൾ രാത്രി കാവൽക്കാരേയും പിൻവലിച്ചു. അതീവ ഗുരുതര സ്ഥിതയാണ്. നൂറ് കിലോമീറ്റർ ക്രഷ് ഗാഡ് റോപ്പ് ഫെൻസിഗ് നടപ്പാക്കിയാൽ തിരുനെല്ലി പഞ്ചായത്തും മാന ന്തവാടി നഗരസഭ പ്രദേശം ഉൾപെടെ സുരക്ഷിതമാകും. ആയതിന് വേണ്ടി വരുന്ന ചിലവ് കേവലം അമ്പത് കോടി രൂപയാണ്. 2016 ൽ അനുവദിച്ച പാൽ വെളിച്ചം പദ്ധതി ഉടൻ പൂർത്തികരിക്കണം. കൃഷി നശിപ്പിക്കപെടുന്നതിന് 2014 ൽ പുതുക്കി നിശ്ചയിച്ചത് തുശ്ചമായ തുകയാണ്. കർഷകരോടു കൂടി ചർച്ച ചെയ്ത് നഷ്ടപരിഹാരം പുതുക്കി നിശ്ചയിക്കണം. നഷ്ടപരിഹാര തുക യഥാസമയം കിട്ടണം. നോർത്ത് വയനാട് ഡിവിഷനിൽ ആയിരത്തിൽ കൂടുതൽ അപേക്ഷകൾക്ക് ഒരു വർഷമായിട്ടും മറുപടി ഇല്ല വനത്തിനകത്തെ സാെന്ന, ലൻ്റാന തുടങ്ങിയ അധിനിവേശ സസ്യങ്ങൾ തൊഴിലുറപ്പ് പദ്ധതിയിലൂടെ  നിർമാർജനം ചെയ്യുക വനത്തിനകത്തെ തരിശ് പ്രദേശങ്ങൾ തൊഴിലുറപ്പ് പദ്ധതിൽ ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിൻ്റെ മേൽനോട്ടത്തിൽ സ്വഭാവിക വനംവെച്ചു പിടിപ്പിക്കുക. വനത്തിനകത്തെ തോടുകൾക്കും പുഴകൾക്കും രണ്ടു മീറ്ററിൽ കൂടുതൽ ഉയരം വരാത് മ ഴക്കാലത്ത് തുറന്ന് വിടാവുന്ന ചിപ്പ് സിസ്റ്റം ഉള്ള തടയണകൾ നിർമ്മിച്ച് വരൾച്ച തടയുകയും വനത്തെ ഹരിത സമൃദ്ധമാക്കുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിൽ 
  148 മനുഷ്യർ വന്യജീവികളാൽ കൊല്ലപെട്ടതിൽ 84 ഉം തിരുനെല്ലി പഞ്ചായത്തിലാണ് ഗുരതര പരിക്ക് ഏറ്റതും, വളർത്തു മൃഗങ്ങൾ കൊല്ലപെട്ടതും, വീടുകൾ തകർക്കപെട്ടത്, വാഹനങ്ങളെ ആ ക്രമിച്ചത്, കൃഷി നാശം എല്ലാം പരിശോധിച്ചതിൽ ഇന്ത്യയിലെ ഏറ്റവും കൂടുതൽ വന്യമൃഗ ശല്യമുള്ള പഞ്ചായ ത്താണ്. തിരുനെല്ലി പഞ്ചായത്തിനോടുള്ള അവഗണന ഇനിയും കണ്ടിരിക്കാനാകില്ല എന്ന് നിവേദക സംഘം പറഞ്ഞു. പഞ്ചായത്തിലെ വന മേഖലയുടെ 75 ശതമാനവും തേക്കും യൂക്കാലിയുമാണ്. ഇതെല്ലാം മുറിച്ചു മാറ്റി വന്യ മൃഗങ്ങളുടെ ആ വാസവ്യവസ്ഥ പുനസ്ഥാപിക്കണ മെന്നത്‌ വർഷങ്ങളായ ആവശ്യമാണ്. കൃഷി ഇടത്തിൽ ഇറങ്ങുന്ന കാട്ടുപന്നിയെ കൊല്ലാൻ സർക്കാർ ഉത്തരവ് ഉണ്ടായിട്ടും നോർത്ത് വയനാട് ഡി എഫ് ഒ അനുവാദം നൽകിയില്ല എന്ന പരാതിയും ഉണ്ട്. മേൽ കാര്യങ്ങൾക്ക് അടിയന്തര നടപടി ഉണ്ടാകുന്നില്ല എങ്കിൽ പുതിയ രീതിയിലുള്ള ശക്തമായ സമരപ രിപാടികൾ ആരംഭിക്കുമെന്ന് പറഞ്ഞു. കാര്യങ്ങൾ മുഖ്യമ ന്ത്രിയുടെയുടേയും വനംവകുപ്പ് മന്ത്രിയുടേയും ശ്രദ്ധയിൽ പെടുത്തി നടപടി സ്വീകരിക്കാമെന്ന് എം എൽ എ ഉറ പ്പു നൽകുകയും അപ്പോൾ തന്നെ നിലവിലുള്ള സാഹ ചര്യങ്ങളെ കുറിച്ച് ഫോറസ്റ്റ് ഡിപ്പാർട്ടുമെൻ്റിൽ നിന്നും റിപ്പോർട്ടു ആവശ്യ പെടുകയും ചെയ്തു.
നിവേദക സഘത്തി ൽ ചെയർമാൻ ടി.സി. ജോസഫ്, വാ ർഡ് മെമ്പർ കെ സിജി ജിത്ത്, ആർ.സുകുമാരൻ, ആർ.ജയചന്ദ്രൻ , വി.അജിത്ത്. സതീഷ് കുമാർ വി.ആർ എന്നിവർ ഉണ്ടായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *