മീന്‍മുട്ടി വെടിവെപ്പ് : തെളിവ് ഹാജരാക്കാം

വൈത്തിരി താലൂക്കിലെ പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷന്‍ പരിധിയിലെ മീന്‍മുട്ടിയില്‍ 2020 നവംബര്‍ 3 ന് നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട മജിസ്‌ട്രേറ്റ്തല അന്വേഷണത്തിന്റെ ഭാഗമായി തെളിവ് ഹാജരാക്കാം. സാക്ഷികള്‍, പൊതുജനങ്ങള്‍, വെടിവെപ്പില്‍ കൊല്ലപ്പെട്ട വേല്‍മുരുകന്‍ എന്ന ആളുടെ ബന്ധുകള്‍ എന്നിവര്‍ക്ക് സംഭവുമായി ബന്ധപ്പെട്ട് തെളിവ് ഹാജരാകാനോ എന്തെങ്കിലും ബോധിപ്പിക്കാനോ ഉണ്ടെങ്കില്‍ രേഖകള്‍ സഹിതം ഒക്‌ടോബര്‍ 28 ന് രാവിലെ 11 മുതല്‍ വൈകീട്ട് 5 വരെ ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കളക്ടറുടെ മുമ്പാകെ നേരിട്ട് ബോധിപ്പിക്കാം.



Leave a Reply