May 16, 2024

ഇ-ശ്രം പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ ; ഇംപ്ലിമെന്റേഷന്‍ കമ്മറ്റി യോഗം ഇന്ന്

0
കൽപ്പറ്റ: കേന്ദ്ര തൊഴില്‍വകുപ്പിന്റെ ഇ-ശ്രം പോര്‍ട്ടലില്‍ തൊഴിലാളികളുടെ രജിസ്ട്രേഷന്‍ ത്വരിതപ്പെടുത്തുന്നതിന് ഇന്ന് (ചൊവ്വ) ഉച്ചയ്ക്ക് 2.30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇംപ്ലിമെന്റേഷന്‍ കമ്മറ്റി യോഗം ചേരും. അസംഘടിതമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ട്രേഡ് യൂണിയനുകള്‍, സന്നദ്ധസംഘടനകള്‍, സര്‍ക്കാറിതര സംഘടനകള്‍ എന്നിവയുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ല ലേബര്‍ ഓഫീസര്‍ അറിയിച്ചു. 16 വയസിനും 59 വയസിനും ഇടയിലുളള ഇ.എസ്.ഐ, ഇ.പി.എഫ് ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലാത്ത അസംഘടിതമേഖലയിലെ എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഒരു യൂണിക് ഐഡന്റിഫിക്കേഷന്‍ കാര്‍ഡ് ലഭ്യമാകും. ഈ കാര്‍ഡിലൂടെ കേന്ദ്ര സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതി പ്രകാരമുളള എല്ലാ ആനുകൂല്യങ്ങളും തൊഴിലാളികള്‍ക്ക് ലഭിക്കും. കൂടാതെ തൊഴിലാളികള്‍ക്ക് പ്രധാനമന്ത്രി സുരക്ഷാ ഭീമ യോജന പ്രകാരം അപകട ഇന്‍ഷുറന്‍സായി 2 ലക്ഷം രൂപയും ദേശീയ അടിയന്തിര അവസ്ഥയിലും ദുരന്ത ഘട്ടങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്. തൊഴിലാളികള്‍ക്ക് കോമണ്‍ സര്‍വീസ് സെന്ററുകള്‍, അക്ഷയ സെന്ററുകള്‍, സ്റ്റേറ്റ് സര്‍വീസ് സെന്ററുകള്‍ എന്നിവ മുഖേനെയോ മൊബൈല്‍ ആപ്പ് വഴിയോ പദ്ധതിയില്‍ രജിസ്ട്രേഷന്‍ എടുക്കാവുന്നതാണെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *