ബത്തേരിനിയോജക മണ്ഡലത്തിന് 15.5 കോടിയുടെ ഭരണാനുമതി

സുല്‍ത്താന്‍ബത്തേരി: നിയോജക മണ്ഡലത്തില്‍ രണ്ട് പദ്ധതികള്‍ക്കായി 15.5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. അറിയിച്ചു. മീനങ്ങാടി തുമ്പക്കുനി പാലത്തിനും, അപ്രോച്ച് റോഡിനുമായി 12 കോടിയുടെയും, മീനങ്ങാടി ഗവ. ഹൈസ്‌കൂളിന് പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് 3.5 കോടിയുടെയുമാണ് ഭരണാനുമതി ലഭിച്ചത്.
തുമ്പക്കുനിക്കാരുടെ പതിറ്റാണ്ടുകള്‍ നീണ്ട പാലമെന്ന സ്വപ്‌നമാണ് എം.എല്‍.എ.യുടെ ഇടപെടലിലൂടെ യാഥാര്‍ഥ്യമാകുന്നത്. മീനങ്ങാടി ഗ്രാമപ്പഞ്ചായത്തിലെ പുറക്കാടി പുഴയ്ക്കു കുറുകെയാണ് കോണ്‍ക്രീറ്റ് പാലം നിര്‍മിക്കുന്നത്. ഈ പാലംവരുന്നതോടെ ചെണ്ടക്കുനിയിലൂടെ തുമ്പക്കുനിവഴി അപ്പാടെയ്ക്കുള്ള റോഡിനും, തുമ്പക്കുനിയിലെ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിനും ശാപമോക്ഷം ലഭിക്കുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തിയ മീനങ്ങാടി ഗവ. ഹൈസ്‌കൂളിന് ഡൈനിങ് ഹാള്‍, അടുക്കള, മറ്റ് കെട്ടിടങ്ങള്‍ തുടങ്ങിയ കൂടുതല്‍ സൗകര്യങ്ങളൊരുക്കുന്നതിന് വേണ്ടിയാണ് 3.5 കോടി അനുവദിച്ചത്.



Leave a Reply