May 11, 2024

മൃഗസംരക്ഷണ മേഖലയിലെ സംരംഭകത്വ സാധ്യതകളും വെല്ലുവിളികളും ; ക്ലാസ്സ്‌ സംഘടിപ്പിച്ചു

0
Img 20211230 155355.jpg
 കൽപ്പറ്റ :  സാങ്കേതിക വിദ്യാവാരത്തിന്റെ നാലാം ദിനമായ  ഇന്ന്  മൃഗസംരക്ഷണ മേഖലയിലെ സംരംഭകത്വ സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തെ ആസ്പദമാക്കി കേരള വെറ്ററിനറി സർവ്വകലാശാല അസിസ്റ്റന്റ് പ്രൊഫസ്സർ ഡോ. ദീപക് മാത്യു ക്ലാസ്സെടുത്തു. തുടർന്ന് മൃഗ പരിപാലന മേഖലയിലെ യുവ കർഷകൻ ഒ. കെ ജിതിൻ മൃഗസംരക്ഷണ മേഖലയിലെ അനുഭവങ്ങൾ പങ്കുവെച്ചു. മത്സ്യ കൃഷിയിലെ സംരംഭകത്വ സാധ്യതകൾ, പ്രതിസന്ധികൾ, പ്രതിവിധികൾ എന്ന വിഷയത്തിൽ വയനാട് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ആഷിഖ് ബാബു ക്ലാസ്സ് എടുത്തു. ഉച്ച തിരിഞ്ഞ് മൃഗസംരക്ഷണ മേഖലയിൽ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിനുമായി റിട്ടയേർഡ് സീനിയർ വെറ്ററിനറി സർജൻ ഡോ. അബ്ദുൽ കരീം എം., ഡോ. ദീപക് മാത്യു ഡി.കെ തുടങ്ങിയവരുടെ നേതൃത്വത്തിൽ അനിമൽ ഹെൽത്ത്‌ ക്ലിനിക് സംഘടിപ്പിച്ചു. എന്റെ കൃഷി എന്ന വിഷയത്തെ അസ്പദമാക്കി അമ്പലവയൽ   വി എച്ച് എസ് ഇ   കു ട്ടികൾക്കായി പെയിന്റിംഗ് മത്സരവും സംഘടിപ്പിച്ചു. വിദ്യാവാരത്തിന്റെ നാലാം ദിവസ പരിപാടിയിൽ കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. അലൻ തോമസ് അധ്യക്ഷത വഹിച്ചു. അമ്പലവയൽ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ ജെസ്സി ജോർജ് പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനകർമം നിർവ്വഹിച്ചു. കൃഷി വിജ്ഞാന കേന്ദ്രം മുൻ മേധാവി ഡോ. രാധമ്മ പിള്ള, വയനാട് ചീഫ് വെറ്ററിനറി ഓഫീസർ ഡോ. കെ ജയരാജ്, വയനാട് കെ വി കെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ദീപ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *