May 2, 2024

മണ്ണിന്റെ മക്കളെ കാണാൻ എൻഎസ്എസ് വിദ്യാർത്ഥികളും അധ്യാപകരും കൈനിറയെ സമ്മാനവുമായി എത്തി

0
Img 20220307 125056.jpg
തൃക്കൈപ്പറ്റ: തൃക്കൈപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലെ മേപ്പാടി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ കുഴിമുക്ക് കോളനി, തോണിക്കടവ് കോളനി എന്നിവിടങ്ങളിൽ വസ്ത്രങ്ങൾ, ചെരുപ്പുകൾ, നോട്ട്ബുക്ക്, പെൻ, മധുര പലഹാരങ്ങൾ, മാസ്ക് എന്നിവയുമായെത്തി അധ്യാപകരും വിദ്യാർത്ഥികളും. കോഴിക്കോട് ബാലുശ്ശേരി വൊക്കേഷനൽ ഹയർസെക്കൻററി സ്കൂളിലെ അധ്യാപകരും എൻഎസ്എസ് വിദ്യാർത്ഥികളുമാണ് കൈനിറയെ സാധനങ്ങളുമായി മണ്ണിന്റെ മക്കളെ കാണാനെത്തിയത്.  
പ്രോഗ്രാം ഓഫീസർ രാജലക്ഷ്മി, അധ്യാപകരായ ഷംജിത്. സി.പി, ഡോ. സിൻറ ഐസക് മേപ്പാടി ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ സിന്ധു, റിയാസ്, ജിനീഷ്, ഷിജു എന്നിവരും കോളനി സന്ദർശനത്തിന് നേതൃത്വം നല്കി.
ഒരു മാസം മുൻപ് കോഴിക്കോട് ജില്ലയിലെ തന്നെ സ്കൂളായ ജെഡിടിയിലെ എൻഎസ്എസ് വിദ്യാർത്ഥികളും അധ്യാപകരും ഡിവിഷനിൽ സന്ദർശനം നടത്തിയിരുന്നു. അന്ന് മേപ്പാടി ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡിലെ ഗോവിന്ദപാറ കോളനിയിലും സമാനമായി വസ്ത്രങ്ങളും മറ്റു വസ്തുക്കളും വിതരണം ചെയ്തിരുന്നു 
 ഡിവിഷനിലെ കഷ്ടത അനുഭവിക്കുന്ന മുഴുവൻ ആദിവസി കോളനികളിലും തന്റെ പ്രവർത്തന കാലാവധി അവസാനിക്കും മുൻപ് ഇത്തരത്തിൽ എൻഎസ്എസ് വിദ്യാർത്ഥികളെയും അധ്യാപകരെയും മറ്റും ഉപയോഗപ്പെടുത്തി സഹായമെത്തിക്കാൻ ശ്രമിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അരുൺദേവ് സി. എ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *