May 2, 2024

സഹന വേനലിൽ എരിഞ്ഞടങ്ങുന്ന സ്ത്രീ ജീവിതങ്ങൾ

0
Img 20220307 125417.jpg
 റിപ്പോർട്ട്‌ : സി.ഡി. സുനീഷ്
ദുരന്തങ്ങുടെ സഹന വേനലിൽ ഈയാംപാറ്റകളായി 
എരിഞ്ഞടങ്ങുന്ന സ്ത്രീ ജീവിതങ്ങളുടെ ഇരുൾ കാലത്താണ് വീണ്ടും ഒരു വനിതാ ദിനം കടന്ന് പോകുന്നത്. 
യുദ്ധം ,സാമ്പത്തിക  പ്രശ്നങ്ങൾ ,കുടുംബ പ്രശ്നങ്ങൾ ,പരിസ്ഥിതി പ്രശ്നങ്ങൾ ,ജലക്ഷാമം ,തൊഴിൽ രാഹിത്യം ,
തുടങ്ങി ജീവിതത്തിൻ്റെ 
എല്ലാ സമസ്യകളിലും ,,
ഇരകൾ ,, എന്ന പര്യായം ആയി സ്ത്രീ ജീവിതങ്ങൾ മാറുന്നു. 
ദർശനം കൊണ്ട് സോഷ്യലിസ്റ്റും
സ്വജീവതത്തിൽ 
ഫാസിസ്റ്റുമാകുന്ന പുരുഷ സിംഹങ്ങളുടെ നാടാണിത്.
സ്ത്രീയെ ആദരിക്കുകയും 
സ്ത്രീ സ്വത്വത്തേ മാനിക്കുകയും ചെയ്യുന്ന പുരുഷന്മാരും കുറവായി വരുന്ന കാലത്ത് 
വനിതാ ദിനങ്ങൾ ,കെട്ട് കാഴ്ചകളായി ആണിപ്പോഴും മാറുന്നത്. 
സ്ത്രീ സ്വത്വത്തിൻ്റെ എല്ലാ പ്രകാശനങ്ങളേയും ആദരിക്കുകയും 
അവരുടെ സ്വപ്നാകാശങ്ങളെ 
നിർമ്മലമാക്കുകയും ചെയ്യുമ്പോഴാണ് ,
പുരുഷനും സ്ത്രീയും 
പരസ്പരം ബഹുമാനിക്കുന്ന 
ഇതര സ്വത്വങ്ങളുടെ 
പ്രകാശനം ഉണ്ടാകുമ്പോൾ മാത്രമാണ് വനിതാ ദിനങ്ങളുടെ മൂല്യങ്ങൾ 
അർത്ഥവത്തും സർഗ്ഗാത്മകമവുമാകുക. 
വനിതാ ദിനങ്ങൾ ഈ ചിന്തകളുടെ ആഴത്തിലുള്ള പ്രയോഗങ്ങളാക്കി മാറ്റാം. 
കാലം അതാണാവശ്യപ്പെടുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *