April 26, 2024

അരികെ പഠന സഹായി വിതരണോദ്ഘാടനം നടത്തി

0
Img 20220319 170304.jpg
തരുവണഃ ജില്ല പഞ്ചായത്തിൻ്റെ സഹകരണത്തോടെ 
പൊതുവിദ്യാഭ്യാസ വകുപ്പ്, ഹയർസെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസൻ്റ് കൗൺസിലിംഗ് സെൽ എന്നിവർ ചേർന്ന് ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി നടപ്പിലാക്കുന്ന 'അരികെ' പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ പഠന സഹായ പുസ്തകത്തിന്റെ വെള്ളമുണ്ട ഡിവിഷൻ തല വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.
ജി.എച്ച്.എസ്.എസ് തരുവണയിൽ നടന്ന ചടങ്ങിൽ 
പി.ടി.എ പ്രസിഡന്റ് ഇ.വി.ഉസ്മാൻ അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് വൈശ്യൻ,പ്രിൻസിപ്പാൾ ഇൻ ചാർജ് ഇമ്മാനുവൽ അഗസ്റ്റിൻ,എം.പി.രവീന്ദ്രൻ,
എസ്.എം.സി ചെയർമാൻ
കെ.സി.കെ.നജുമുദ്ദീൻ,എച്ച്.എം. ജീറ്റോ ലൂയിസ്,
പി.ടി.എ. വൈസ് പ്രസിഡന്റ് നൗഫൽ പള്ളിയാൽ,മമ്മൂട്ടി മാസ്റ്റർ,സിദീഖ് മാസ്റ്റർ,
ജംഷീർ കെ.കെ,എം.റഫീഖ്, തുടങ്ങിയവർ സംസാരിച്ചു.
വയനാട് ജില്ലാ കരിയർ സെല്ലിൻ്റെ തനത് പദ്ധതിയാണ് അരികെ. ഹ്യുമാനിറ്റീസ് കൊമേഴ്സ് , സയൻസ് എന്നീ വിഭാഗങ്ങളിൽ പഠിക്കുന്ന ഹയർ സെക്കണ്ടറി വിദ്യാർത്ഥികളെ ലക്ഷ്യമിട്ടു കൊണ്ടാണ് അരികെ പദ്ധതി തയ്യാറാക്കിയത്.ഒന്നും രണ്ടും വർഷ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് പരീക്ഷാ സഹായി തയ്യാറാക്കി പുസ്തക രൂപത്തിൽ വിതരണം ചെയ്തു. കോവിഡ് കാലത്ത് സ്കൂളുകൾ അടഞ്ഞ് കിടക്കുകയും പഠനം ഓൺലൈൻ ആവുകയും ചെയ്ത സാഹചര്യത്തിൽ അരികെ പദ്ധതിയുടെ ഭാഗമായി അധ്യാപകർ കുട്ടികളുടെ വീടുകൾ സന്ദർശിക്കുകയും അവർക്ക് മാനസിക സൗഹൃദ അക്കാദമിക പിന്തുണയൊരുക്കുകയും ചെയ്തിരുന്നു. ഏറ്റവും പ്രയാസമനുഭവിക്കുന്ന 1820 വിദ്യാർത്ഥികളെയാണ് ഈ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ കണ്ടെത്തിയത്. ഇങ്ങനെ കണ്ടെത്തിയ മുഴുവൻ കുട്ടികൾക്കും മെൻ്റെർമാരായി അധ്യാപകർ പ്രവർത്തിക്കുകയും ചെയ്തു. ജില്ലയിലെ അധ്യാപകരുടെ നേതൃത്വത്തിൽ പഠന സഹായി നിർമ്മാണ ശില്പശാല നടത്തിയാണ് പഠനസാമഗ്രി നിർമ്മിച്ചത്. പഠന സഹായി ഓൺലൈൻ ആയും വിദ്യാർത്ഥികൾക്ക് ലഭ്യമാണ്‌ .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *