ജീവകാരുണ്യ പ്രവർത്തനത്തിലേക്കായി സമാഹരിച്ച തുക കൈമാറി

നീർവാരം : നീർവാരം നവജീവൻ പുരുഷ സ്വാശ്രയ സംഘം ജീവകാരുണ്യ പ്രവർത്തനത്തിലേക്കായി സമാഹരിച്ച തുക നീർവാരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ജീവനം ചാരിറ്റബിൾ ട്രസ്റ്റിന് കൈമാറി. പ്രസ്തുത ചടങ്ങിൽ മാനേജിoഗ് ട്രസ്റ്റി ജോസ് എം. എ സ്വാഗതം ആശംസിച്ചു. കെ. ജെ. സാലോസ് അധ്യക്ഷത വഹിച്ച് സംസാരിക്കുകയും ട്രസ്റ്റിന്റെ പ്രവർത്തനത്തിൽ പൂർണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. തോമസ് പി. വി, സുന്ദരൻ എൻ. എ എന്നിവർ ആശംസകൾ അർപ്പിക്കുകയും ബെന്നി ടി. ജെ നന്ദി പറയുകയും ചെയ്തു.



Leave a Reply