സ്തേഫാനോസ് തിരുമേനിയുടെ സാമൂഹ്യ സേവനങ്ങൾ അനുകരുണീയ മാതൃക:ടി. സിദ്ധിഖ് എം.എൽ.എ.

മാനന്തവാടി: ഗീവർഗീസ് മോർസ്തേഫാനോസ് തിരുമേനിയുടെ സാമൂഹ്യ സേവനങ്ങൾ അനുകരുണീയ മാതൃകയാണന്ന്
ടി. സിദ്ധിഖ് എം.എൽ.എ. യാക്കോബായ സഭാ മാനന്തവാടി മേഖലാ സംഘടിപ്പിച്ച നവാഭിഷിക്തൻ ഡോ. ഗീവർഗീസ് മാർ സ്തേഫാനോസ് മെത്രാപ്പോലീത്തയുടെ അനുമോദന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു. ഒരു വൃക്ക ദാനം ചെയ്തും ,വീടുകൾ വെച്ച് നൽകിയും, ക്യാൻസർ രോഗികളെ സഹായിച്ചും തിരുമേനി നടത്തി വരുന്ന പ്രവർത്തനങ്ങൾ എന്നും ജനമനസിൽ ഇടം പിടിച്ചിരിക്കുകയാണ്. ചടങ്ങിൽ മാനന്തവാടി മേഖലയുടെവിവിധ ചാരിറ്റി പ്രവർത്തനങ്ങളും മാനന്തവാടി യൂത്ത് അസോസിയേഷൻ നൽകുന്ന മെഡിക്കൽ ഉപകരണ വിതരണവും എം.എൽ. എ നിർവഹിച്ചു.



Leave a Reply