April 27, 2024

പെൺവാണിഭ കേന്ദ്രങ്ങളാകുന്ന റിസോർട്ടുകൾക്കെതിരെ നടപടി വേണം: വയനാട് ടൂറിസം അസോസിയേഷൻ

0
Img 20221010 Wa00462.jpg
കൽപ്പറ്റ: വയനാട് ജില്ലയിൽ ടൂറിസത്തിൻ്റെ മറവിൽ റിസോർട്ട്, ലോഡ്ജ് ഹോം സ്റ്റേകളും മറ്റും കേന്ദ്രീകരിച്ച് വർദ്ധിച്ചു വരുന്ന ലഹരി പെൺവാണിഭ മാഫിയകൾക്കെതിരെ മുൻസിപാലിറ്റി, പഞ്ചായത്ത് തലത്തിൽ നടത്തി വരുന്ന അനധികൃത സ്ഥാപനങ്ങൾക്കെതിരെ പോലീസ് അധികൃതർ ശക്തമായ നിയമ നടപടിയെടുക്കണമെന്ന് വയനാട് ജില്ലാ ടൂറിസം അസോസിയഷൻ ( ഡബ്ലിയു ടി എ ) വൈത്തിരി താലൂക് കമ്മറ്റി ആവിശ്യപെട്ടു.യോഗത്തിൽ വൈത്തിരി താലൂക് സെക്രട്ടറി സൈഫ് വൈത്തിരി സ്വാഗതം പറഞ്ഞു. ജില്ലാപ്രസിഡന്റ്‌ സൈദലവി യോഗത്തിൽ അധ്യക്ഷത വഹിച്ചു. താലൂക് പ്രസിഡൻ്റ് വർഗീസ് വൈത്തിരി ട്രഷറർ മനോജ്‌ കുമാർ, ജില്ലാ ഭാരവാഹികളായ അൻവർ മേപ്പാടി.. പ്രഭിത ചുണ്ടേൽ, സജി വൈത്തിരി, സുമ പള്ളിപ്പുറം,, മേപ്പാടി യൂണിറ്റ് സെക്രട്ടറി പട്ടു വിയ്യനാടൻ, വൈസ് പ്രസിഡണ്ട്, സനീഷ് കെഎം എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *