കലയുടെ മിഴി തുറന്ന് ജില്ലാ ബഡ്സ് കലോത്സവം

മാനന്തവാടി : കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ മാനന്തവാടി ഗവ. കോളേജിന്റെ സഹകരണത്തോടെ നടത്തിയ ''മിഴി'' കലോത്സവത്തില്‍ ജില്ലയിലെ 11 ബഡ്‌സ് സ്‌കൂളിലെ കുട്ടികള്‍ പ്രതിഭ തെളിയിച്ചു. മാനന്തവാടി ഗവ. കോളേജില്‍ നടന്ന കലോത്സവം ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷത വഹിച്ചു. എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ് മുഖ്യാതിഥിയായി.
ലളിതഗാന മത്സരത്തോടെയാണ് കലോത്സവ വേദി ഉണര്‍ന്നത്. നാടോടി നൃത്തം, നാടന്‍ പാട്ട്, മിമിക്രി, പ്രച്ഛന്ന വേഷം, സംഘനൃത്തം, ഒപ്പന എന്നീ സ്റ്റേജ് മത്സരങ്ങളും പെയിന്റിംഗ്, പെന്‍സില്‍ ഡ്രോയിംഗ്, എംബോസ് പെയിന്റിംഗ് എന്നീ ഓഫ് സ്‌റ്റേജ് മത്സരങ്ങളുമാണ് കലോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചത്.
പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി സാബു, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ. വിജയന്‍, വാര്‍ഡ് മെമ്പര്‍മാരായ ലിസ്സി ജോണ്‍, വിനോദ് തോട്ടത്തില്‍, കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രഹ്‌മണ്യന്‍, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി. വാസു പ്രദീപ്, സി.ഡി.എസ് ചെയര്‍പേഴ്‌സന്‍ പ്രിയ വീരേന്ദ്രകുമാര്‍, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് സിജോ മാത്യു, ജില്ലാ പ്രോഗ്രാം മാനേജര്‍ കെ.ജെ ബിജോയി തുടങ്ങിയവര്‍ സംസാരിച്ചു.



Leave a Reply