April 26, 2024

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് ജില്ലാ സമ്മേളനത്തിന് തുടക്കമായി

0
Img 20221112 155508.jpg
മീനങ്ങാടി : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 38-ാമത്  വയനാട് ജില്ലാ സമ്മേളനം മീനങ്ങാടി ഗ്രാമ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്നു.  ജില്ലാ പ്രസിഡണ്ട് എം.കെ. സോമസുന്ദരൻ പതാക ഉയർത്തിയതോടെ സമ്മേളനത്തിനു തുടക്കമായി. സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ ഫോട്ടോ പ്രദർശനത്തിന്റെയും , വിവിധ ക്യാമറ കമ്പനികളുടെ സ്റ്റാളുകളുടെയും ഉദ്ഘാടനം എ.കെ.പി.എ.സംസ്ഥാന സെക്രട്ടറി  യൂസഫ് കാസിനോ നിർവഹിച്ചു. പൊതുസമ്മേളനം ബത്തേരി നിയോജക മണ്ഡലം എം. എൽ.എ.  ഐ സി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.  എസ് എസ് എൽ സി,പ്ലസ് ടു  ഉന്നത മാർക്ക് വാങ്ങി വിജയിച്ച ഫോട്ടോഗ്രാഫർമാരുടെ മക്കൾക്കുള്ള അവാർഡ് ദാനവും , ജില്ലയിലെ മുതിർന്ന ഫോട്ടോഗ്രാഫർമാരെ ആദരിക്കൽ , ഫോട്ടോഗ്രാഫി മൽസര തിൽ വിജയിച്ചവരെ . അനുമോദിക്കൽ എന്നിവ നടന്നു. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് . .കെ.ഇ. വിനയൻ ,
എ. കെ.പി.എ.സംസ്ഥാന പ്രസിഡണ്ട് ഗിരീഷ് പട്ടാമ്പി . എ.കെ.പി.എ.സംസ്ഥാന ട്രഷറർ ജോയ് ഗ്രെയ്സ് , സംസ്ഥാന സെക്രട്ടറി യൂസഫ് കാസിനോ , സംസ്ഥാന കമ്മറ്റി അംഗം വി.വി.രാജു , ജില്ലാ വനിതാ കോ.ഓ.ഡിനേറ്റർ  ദിൽജ വിജീഷ് എന്നിവർ ആശംസകൾ അർപിച്ചു സംസാരിച്ചു. ജില്ലാ സെക്രട്ടറി  ഭാസ്ക്കരൻ രചന , സ്വാഗതവും, ജില്ലാ ട്രഷറർ ജനു മേന്മ നന്ദിയും പ്രകാശിപ്പിച്ചു. ഉച്ചക്ക് ശേഷം നടന്ന ജില്ലാ പ്രതിനിധി സമ്മേളനം എ.കെ.പി.എ.സംസ്ഥാന പ്രസിഡണ്ട്  ഗിരീഷ് പട്ടാമ്പി ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ സെക്രട്ടറി വാർഷിക റിപ്പോർട്ടും ജില്ലാ ട്രഷറർ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. തുടർന്ന് 2022 – 23 – വർഷത്തെ ഭാരവാഹി തിരഞ്ഞെടുപ്പ് നടന്നു. ജില്ലാ പ്രസിഡണ്ടായി  വി.വി .രാജുവിനെയും , വൈസ് പ്രസിഡണ്ടുമാരായി എം.കെ. സോമസുന്ദരൻ, ഭാസ്ക്കരൻ രചനയെയും ജില്ലാ സെക്രട്ടറിയായി അനീഷ് വെണ്മണിയെയും , ജോയന്റ് സെക്രട്ടറിമാരായി,  സത്യേന്ദ്രനാഥിനെയും , ബാലു ബത്തേരിയെയും ,ജില്ലാ ട്രഷററായി  ബൽരാജ് കെ. മധുവിനെയും തിരഞ്ഞെടുത്തു.
വയനാട് മെഡിക്കൽ കോളേജ് ജനങ്ങൾക്ക് ഉപകാരപ്രദമായ സ്ഥലത്ത് സ്ഥാപിക്കുക, രാത്രി യാത്രാ നിയന്ത്രണം ഒഴിവാക്കുക, വന്യമൃഗ ആക്രമണങ്ങളിൽ നിന്ന് ജനങ്ങളെയും , കാർഷിക വിളകൾ ക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക്  മതിയായ സംരക്ഷണം നൽകുക, സർക്കാർ ക്ഷേമനിധി ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങൾ പ്രമേയത്തിലൂടെ സമ്മേളനം സർക്കാരിനോടാവശ്യപ്പെട്ടു. ബത്തേരി മേഖലാ പ്രസിഡണ്ട് . കെ.ടി. ബാബു നന്ദി പ്രകാശിപ്പിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *