മൂന്നാം ഘട്ട ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം നടന്നു

കൽപ്പറ്റ : ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ( 3-ാം ഘട്ടം) ഭാഗമായി മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്ന സമ്പൂര്‍ണ്ണ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ പൊന്നടയിലുള്ള കേദാര്‍ ഹില്‍സ് ഡയറി ഫാമില്‍ വെച്ച് കല്‍പ്പറ്റ നിയോജക മണ്ഡലം എം.എല്‍.എ അഡ്വ. ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സീന ജോസ് പല്ലന്‍ അദ്ധ്യക്ഷത വഹിച്ചു. കന്നുകാലികളുടെ പാലുല്‍പാദനത്തെ സാരമായി ബാധിക്കുന്ന കുളമ്പുരോഗത്തെ ഘട്ടംഘട്ടമായി നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്നത് ലക്ഷ്യമിട്ടാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും രൂപീകരിക്കപ്പെട്ട വാക്‌സിനേറ്റര്‍മാരുടെ സ്‌ക്വാഡുകള്‍ കര്‍ഷക ഭവനങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ച് ഉരുക്കളെ സൗജന്യമായി രോഗപ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കുന്നു. നവംബര്‍ 15 മുതല്‍ ഡിസംബര്‍ എട്ട് വരെ നടത്തുന്ന ഈ പരിപാടിയില്‍ ജില്ലയില്‍ 110 സ്‌ക്വാഡുകള്‍ കര്‍ഷക ഭവനങ്ങള്‍ സന്ദര്‍ശിച്ച് 75399 കന്നുകാലികള്‍, 4182 പോത്തുകള്‍ എന്നിവയെ പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കും. കുത്തിവെപ്പ് പദ്ധതി പൂര്‍ണ്ണമായും സൗജന്യമായിരിക്കും.
ഈ പദ്ധതി ഉപയോഗപ്പെടുത്താന്‍ മുഴുവന്‍ കര്‍ഷകരും തയ്യാറാകണം. കുളമ്പുരോഗം പടര്‍ത്തുന്നത് ഒരു പ്രത്യേക തരം വൈറസാണ്. ആ വൈറസില്‍ അത് രോഗം വ്യാപിക്കാന്‍ കാരണമാകും. കുളമ്പുരോഗം മറ്റുള്ള മൃഗങ്ങളിലേക്ക് പകരാനും ഇടവരുത്തും അതുകൊണ്ട് കുളമ്പുരോഗത്തിനെതിരായിട്ടുള്ള സമ്പൂര്‍ണ്ണ പ്രതിരോധ നടപടി സാര്‍വത്രികമായി മുഴുവന്‍ വളര്‍ത്തുമൃഗങ്ങളിലേക്കും എത്തിക്കുവാനും വിജയകരമാക്കി നടപ്പിലാക്കാനും കര്‍ഷകര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ടി. സിദ്ദിഖ് എംഎല്‍എആഹ്വാനംചെയ്തു.
ഉദ്ഘാടന ചടങ്ങില്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. കെ. ജയരാജ് സ്വാഗതം പറഞ്ഞു. വാര്‍ഡ് കൗണ്‍സിലര്‍ എം.ബി. ബാബു, കല്‍പ്പറ്റ ക്ഷീരസംഘം പ്രസിഡന്റ് ശ്രീ. മാത്യു. ശ്രീ. സുനില്‍ പൊന്നട, ശ്രീ. ദിലീപ് കുമാര്‍, ശ്രീ.ഷിന്റോ ഡേവിഡ് എന്നിവര്‍ സംസാരിച്ചു. ജില്ലാ എപ്പിഡിമിയോളജിസ്റ്റ് ഡോ. നീതു ദിവാകര്‍ നന്ദിരേഖപ്പെടുത്തി.



Leave a Reply