കുടിവെള്ള പദ്ധതി ഉദ്‌ഘാടനം ചെയ്തു

നായ്ക്കെട്ടി :മര്‍കസ് ലോ കോളേജിന്റെ കീഴില്‍ സംഘടിപ്പിച്ച നിയമ സാക്ഷരത ക്യാമ്പിന്റെ
ഭാഗമായി നിയമ വിദ്യാര്‍ഥികള്‍ നൂല്‍പ്പുഴ പഞ്ചായത്തിലെ തേര്‍വയല്‍ ആദിവാസി കോളനിയില്‍ നിര്‍മിച്ചു നൽകിയ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി നിര്‍വഹിച്ചു.
ലോ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.അഞ്ജു എന്‍.പിള്ള അധ്യക്ഷത വഹിച്ചു. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എ ഉസ്മാൻ,
വൈസ്. പ്രിന്‍സിപ്പല്‍ അഡ്വ. സമദ് പുലിക്കാട് ,ഇബ്രാഹിം മുണ്ടക്കൽ തുടങ്ങിയവർ സംസാരിച്ചു.
മര്‍കസ് നോളജ് സിറ്റിയിലെ മര്‍കസ് ലോ കോളേജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികളുടെ നിയമ സാക്ഷരത ക്യാമ്പ് ഏറെ ശ്രദ്ധേയമായിരുന്നു.
ആളുകള്‍ക്കിടയില്‍ നിയമ സാക്ഷരതയും നിയമ അവബോധവും നൽകുക, ക്ഷേമ പദ്ധതികള്‍ എത്തിക്കുക, അവയെ കുറിച്ചുള്ള ബോധവല്‍ക്കരണം നടത്തുക, സൗജന്യ നിയമ സഹായം നല്‍കുക, ജനങ്ങളെ ലീഗല്‍ സര്‍വീസ് അതോറിറ്റിയുമായി ബന്ധപ്പെടുത്തുക തുടങ്ങിയവയാണ് ക്യാമ്പ് ലക്ഷ്യമിട്ടത്.



Leave a Reply