May 3, 2024

പൊതുവിദ്യാഭ്യാസ വകുപ്പ്: ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം വെളിച്ചം 2022 സപ്തദിന സഹവാസ ക്യാമ്പ്

0
Img 20221224 Wa00442.jpg

കാട്ടിക്കുളം : ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം ക്യാമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനം വയനാട്ടിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി നിർവഹിക്കും 
ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീമിന്റെ 2022-23 അക്കാദമിക വർഷത്തെ ഒന്നാംവർഷ വൊളണ്ടിയർമാർക്കായി സംഘടിപ്പിക്കുന്ന സപ്തദിന സഹവാസ ക്യാമ്പ് 2022 ഡിസംബർ 26 മുതൽ ആരംഭിക്കുന്നു.ക്യാമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനം തൃശ്ശിലേരി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിന്റെ ക്യാമ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. കാട്ടിക്കുളം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂലാണ് സംസ്ഥാനതല ഉദ്ഘാടനം . നടക്കുന്നത് .ചടങ്ങിൽ മാനന്തവാടി നിയോജക മണ്ഡലം എംഎൽഎ ഒ ആർ കേളു അധ്യക്ഷതവഹിക്കും.
 പൊതുവിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് 1407 ക്യാമ്പുകളിലായി 70300 വിദ്യാർത്ഥികൾ സംസ്ഥാനത്ത് ക്യാമ്പുകളിൽ പങ്കെടുക്കുന്നു. സംസ്ഥാന സർക്കാർ പരിപാടിയായ ലഹരി വിരുദ്ധ ആശയത്തോട് ചേർന്ന് നിന്ന് 'വെളിച്ചം 2022' എന്ന നാമകരണം ചെയ്തിട്ടുള്ള ക്യാമ്പിന്റെ ഈ വർഷത്തെ പൊതു സന്ദേശവും ലക്ഷ്യവും ലഹരി വിമുക്ത നാളേക്കായി യുവ കേരളം എന്നതാണ്. ഈ ലക്ഷ്യത്തിലൂന്നിയുള്ളതും പൊതു മൂല്യങ്ങൾ ആർജിച്ചെടുത്ത് മികച്ച പൗരബോധത്തിലേക്ക് യുവതയെ ഉറപ്പിച്ചു നടത്തുന്നതിന് ആവശ്യമായ കായിക ബോധന പരിശീലന പ്രവർത്തനങ്ങളിൽ അധിഷ്ഠിതവുമായ പദ്ധതികളാണ് ഇത്തവണത്തെ ക്യാമ്പുകളിൽ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നത്.
ലഹരി വിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ആറായിരം തെരുവ് നാടകങ്ങൾ, ലഹരിക്കെതിരെ പോരാടുന്ന യുവത്വത്തിന്റെ പ്രതീകമായി ഒരു കുട്ടി 20 എന്ന നിലയിൽ 1400000 കില്ലാടിപ്പാവകൾ നിർമ്മിച്ച് ക്യാമ്പിന്റെ പ്രദേശത്തും തെരുവുകളിലും തിരികെ വിദ്യാലയത്തിൽ എത്തുമ്പോൾ അവിടെയും വിതരണം ചെയ്യുന്ന പദ്ധതി, ക്യാമ്പിടങ്ങളിലെ വിദ്യാലയത്തിൽ ലഹരി വിരുദ്ധ ക്യാൻവാസുകളുടെ ആലേഖനം എന്നിവ ക്യാമ്പിന്റെ ഭാഗമായി നടപ്പിലാക്കും.
ഇരുപതിനായിരം ഫലവൃക്ഷങ്ങൾ ക്യാമ്പിടങ്ങളിലും പൊതുകിടങ്ങളിലും നട്ടുപിടിപ്പിക്കുന്ന പദ്ധതിയായ “തേൻകനി” , ക്യാമ്പിംഗ് പരിസരത്തെ വീടുകൾ കേന്ദ്രീകരിച്ച് അരലക്ഷം അടുക്കളത്തോട്ടങ്ങളുടെ നിർമ്മാണ പ്രവർത്തനമായ “ഹരിത സംസ്കൃതി” , ആശാവർക്കർമാരുടെ സഹായത്തോടെ വയോജനങ്ങളെ വളണ്ടിയർമാർ ഗ്രൂപ്പുകളായി തിരിഞ്ഞ് അവരോടൊപ്പം ചെലവഴിക്കുന്ന സ്നേഹ സന്ദർശന പരിപാടി,തദ്ദേശ നൈപുണികൾ ഉൾപ്പെടെ വിവിധ ഉത്പാദന സാധ്യതകൾ കണ്ടെത്തി വിദ്യാർഥികളെ പരിചയപ്പെടുത്തുകയും പരിശീലിപ്പിക്കുകയും വിദ്യാലയത്തിൽ ഉൽപാദന യൂണിറ്റ് രൂപീകരിക്കുകയും ചെയ്യുവാൻ ഉദ്ദേശിക്കുന്ന “നിപുണം ” പദ്ധതി, ക്യാമ്പിംഗ് പ്രദേശത്തിന്റെ ആവശ്യങ്ങൾ മനസ്സിലാക്കി അത് ഏറ്റെടുത്ത് പൂർത്തീകരിക്കുന്ന “തദ്ദേശീയം ” തനതു പദ്ധതി ,അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതരീതി തൊഴിൽ സർഗ്ഗ വൈഭവം എന്നിവ പരിചയപ്പെടുത്തുന്നതിന് വേണ്ടി കുടുംബശ്രീ യുമായി സഹകരിച്ച സംഘടിപ്പിക്കുന്ന “ഗ്രാമദീപിക” , വിദ്യാർത്ഥികളുടെ ആത്മഹത്യ പ്രതിരോധ ബോധവൽക്കരണത്തിനു വേണ്ടി സംസ്ഥാന മാനസികാരോഗ്യ പദ്ധതിയുടെ സഹായത്തോടെയുള്ള “ഉജ്ജീവനം ” പദ്ധതി.
ഇന്ത്യൻ ഭരണഘടനയുടെ മൗലിക കടമകളിൽ ഉൾ ചേർക്കപ്പെട്ടിട്ടുള്ള ഉന്നത ആദർശങ്ങളായ ശാസ്ത്രീയ അഭിരുചിയും മാനവികതയും അന്വേഷണ ത്വരയും വിദ്യാർത്ഥികൾക്ക് സ്വായത്തമാക്കുന്നതിനുള്ള അവസരം നൽകുക എന്ന ലക്ഷ്യത്തോടെയുള്ള ''ഭാരതീയം' ആശയ സംവാദ സദസുകൾ ക്യാമ്പുകളിൽ സംഘടിപ്പിക്കുന്നു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ കാരണങ്ങൾ ,ഇതുമൂലം സംഭവിക്കുന്ന പ്രകൃതിക്ഷോഭങ്ങൾ, ദുരന്തങ്ങൾ അവയുടെ സുസ്ഥിര പരിഹാരമാർഗ്ഗങ്ങൾ എന്നിവ സംബന്ധിച്ച് സമഗ്രധാരണ വളർത്തുന്നതിനും അഭിലഷണീയമായ പാരിസ്ഥിതിക അവബോധം രൂപപ്പെടുത്തുന്നതിനുമായുള്ള “സുസ്ഥിര ലോകം” ബോധവൽക്കരണ പ്രവർത്തനങ്ങൾ ,
അടിയന്തരഘട്ടങ്ങളിൽ സമചിത്തതയോടും സന്നദ്ധതയോടും മുന്നിട്ടിറങ്ങി ജീവരക്ഷാപ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന “സന്നദ്ധം”,
 ക്യാമ്പിൽ മുഴുവൻ വിദ്യാർത്ഥികൾക്കും പ്രസംഗ നേതൃത്വം പ്രത്യേക പരിശീലനം എന്നിവ വെളിച്ചം 2022 സപ്ത ദിന സഹവാസ ക്യാമ്പിന്റെ സവിശേഷതകളാണ്.പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ 1407 യൂണിറ്റുകളിലായി ഡിസംബർ 26 മുതൽ ജനുവരി ഒന്നാം തീയതി വരെയാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *