May 1, 2024

ജില്ലയിലെ ജനങ്ങളുടെ അതിജീവനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് ഐ സി ബാലകൃഷ്ണൻ. എം എൽ എ

0
Img 20230109 111424.jpg
 കൽപ്പറ്റ :ജില്ലയിലെ  അതിജീവന പ്രശ്നങ്ങളിൽ നിലപാടുകൾ എടുക്കാതെയും നയം വ്യക്തമാക്കാതെയും ഉള്ള  സർക്കാർ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഐ സി ബാലകൃഷ്ണൻ എംഎൽഎ.കോൺഗ്രസ് മുള്ളൻകൊല്ലി മണ്ഡലം കമ്മറ്റി ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .
ഉമ്മൻ ചാണ്ടി സർക്കാർ രണ്ടായിരത്തി പതിമൂന്നിൽ മന്ത്രി സഭാ യോഗം ചേർന്ന് ജനവാസ മേഖലകളിൽ പൂജ്യം പോയൻ്റ്  ബഫർ സോൺ മതിയെന്ന നിലപാട് പിന്നീട് വന്ന പിണറായി സർക്കാർ ഇടപെടൽ നടത്താതെ കാലഹരണപ്പെടുത്തി രണ്ടായിരത്തി പത്തൊമ്പതിൽ ,അത് ഒരു കിലോമീറ്റർ വരെ ബഫർ സോൺ ആകാം എന്ന് മന്ത്രി സഭാതീരുമാനമാക്കി മാറ്റിയത് വനത്താൽ ചുറ്റപ്പെട്ട വയനാടിനെ ഇല്ലാതാക്കാനാണ് . ജില്ലയിലെ ഒരു കുടുംബത്തെ പോലും ബഫർ സോണിൻ്റെ പേരിൽ കുടിയിറക്കാൻ അനുവദിക്കില്ല . 
   വില തകർച്ചയും വിളനാശവും മൂലം ദുരിതത്തിലായി വായ്പ തിരിച്ചടക്കാനാകാത്ത കർഷകരെ  യാതൊരു മനുഷ്യത്തവ്യം ഇല്ലാതെ വിവിധ തരം ജപ്തി നടപടികൾ നടത്തി കുടിയിറക്കാനും നടക്കുന്ന നീക്കത്തിന്  സർക്കാർ പുർണ്ണ പിന്തുണയാണ് നൽകി കൊണ്ടിരിക്കുന്നത് , ജപ്തി നടത്താൻ കോൺഗ്രസ് അനുവദിക്കില്ല .ബാലകൃഷ്ണൻ എം എൽ എ മുന്നറിയിപ്പ് നൽകി .
    സർക്കാറിനെതിരെ തുറന്ന സമരങ്ങളിലേക്ക് നീങ്ങുന്നതിൻ്റെ ഭാഗമായി . ജനുവരി പത്തിന്  ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി നടത്തുന്ന പൗര വിചാരണ ജാഥ വിജയിപ്പിക്കാനും , ജനുവരി പതിനാറിന് യുഡിഫ് ജനപ്രതിനിധികൾ നടത്തുന്ന ഉപവാസ സമരവും വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു 
  മണ്ഡലം പ്രസിഡൻ്റ് വർഗീസ് മുരിയൻകാവിൽ അദ്ധ്യക്ഷത വഹിച്ചു . ഡിസിസി ജനറൽ സെക്രട്ടറിമാരായ അഡ്വ : പി.ഡി സജി . എൻ യു ഉലഹന്നാൻ . പഞ്ചായത്ത് പ്രസിഡൻ്റ് പി കെ വിജയൻ , ജോയി വാഴയിൽ , ശിവരാമൻ പാറക്കുഴി ,  ജോസ് കുന്നത്ത്, ജോസ് കണ്ടൻതുരുത്തി  എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *