പള്ളിക്കുന്നിൽ 10 മുതൽ പ്രധാന തിരുനാൾ: ആഘോഷം പ്ലാസ്റ്റിക് മുക്തം

കൽപ്പറ്റ: പള്ളിക്കുന്ന് ലൂർദ്ദ് മാതാ പള്ളി തിരുനാൾ ഇത്തവണ പ്ലാസ്റ്റിക് മുക്തം. പതിറ്റാണ്ടുകളായി നടന്നു വന്ന ഇല വലിക്കൽ ഉണ്ടാവില്ല. പകരം വഴിപാടിന് ക്രമീകരണവും ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങളും
ട്രാഫിക് നിയന്ത്രണങ്ങളും
കൂടുതൽ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കാൻ ഉദ്യോഗസ്ഥ തല യോഗത്തിൽ തീരുമാനമായതായി തിരുനാൾ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.10, 11, 12 തിയതികളിലാണ് പള്ളിക്കുന്നിൽ പ്രധാന തിരുനാൾ.
തിരുനാൾ ജാഗരമായ ഫ്രെബ്രുവരി 10-ാം തിയതി രാവിലെ 5:30 ന് മാതാവിന്റെ തിരു സ്വരൂപം കുളിപ്പിച്ച് പ്രത്യേകം സജ്ജമാക്കിയ പീഠത്തിൽ വെച്ചതിന് ശേഷം നടതുറക്കലിനും ദിവ്യബലിക്കും ശേഷം പള്ളിയങ്കണത്തിൽ വികാരി ഡോ.അലോഷ്യസ് കുളങ്ങൾ പ്രധാന തിരുനാളിന്റെ കൊടിയേറ്റം നടത്തും.
വൈകുന്നേരം 5:30 ന് അഭിവന്ദ്യ പിതാവിനും, വൈദികർക്കും, തീർത്ഥാടകർക്കും ഗോട്ടോയിൽ വെച്ച് ഗജവീരൻമാരുടേയും, വാദ്യമേളങ്ങളുടേയും അകമ്പടിയോടെ സ്വീകരണം നൽകും.
തുടർന്ന് കണ്ണൂർ രൂപതാ മെത്രാൻ ഡോ. അലക്സ് വടക്കും തലയുടെ കാർമികത്വത്തിൽ സമൂഹ ബലിയും അതിന് ശേഷം മെഗാ ഷോയും ഉണ്ടായിരിക്കും.
പ്രധാന തിരുനാൾ ദിനമായ ഫെബ്രുവരി 11 ന് രാവിലെ 10:30 ന് കോഴിക്കോട് രൂപതാ മെത്രാൻ ഡോ. വർഗ്ഗീസ് ചക്കാലക്കലിന്റെ മുഖ്യ കാർമിത്വത്തിൽ ആഘോഷമായ തിരുനാൾ ദിവ്യബലി അർപ്പിക്കും. . അതോടൊപ്പം തന്നെ ദിവ്യബലിക്ക് ശേഷം പുതിയതായി ആരംഭിക്കുന്ന ലൂർദ് മാതാ റിട്രീറ്റ് സെന്ററിന്റെ ഉദ്ഘാടനവും ബിഷപ്പ് നിർവഹിക്കും.
വൈകുന്നേരം 4 മണിക്ക് കോഴിക്കോട് രൂപതാ വികാരി ജനറൽ മോൺ. ജെൻസൺ പുത്തൻ വീട്ടിലിന്റെ കാർമികത്വത്തിൽ ദിവ്യബലിയും തുടർന്ന് തിരുനാളിന്റെ പ്രധാന അത്യകർഷകമായ പ്രദിക്ഷണവും നടക്കും.
മാതാവിന്റെ തിരു സ്വരൂപം നെറ്റിപ്പട്ടമണിഞ്ഞ ആനകളുടേയും, ചെണ്ട, ബാന്റ്, അമ്മൻകുടം, തകിൽ, കൊമ്പ്, കുഴല്, വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഭക്തിസാന്ദ്രമായ ആഘോഷമായ രഥ പ്രദി ക്ഷണം തുടർന്ന് വാഴ് വ് എന്നിവക്ക് ശേഷം പ്രൊഫസർ സിറിയക്ക് തോമസ് തിരുനാൾ സന്ദേശം നൽകും.
തിരുനാൾ ദിവസങ്ങളിൽ പൂർണ്ണമായും പ്ലാസ്റ്റിക് മുക്തമായി തീരുമാനിച്ചിട്ടുണ്ടന്ന് വികാരി ഡോ. അലോഷ്യസ് കുളങ്ങര, സഹവികാരി ഫാ.റിജോയി പാത്തിവയൽ എന്നിവർ പറഞ്ഞു.
അന്നദാനത്തിന് പതിനായിരങ്ങൾ പങ്കെടുക്കും.
പതിറ്റാണ്ടുകളായി തുടരുന്ന ഇല വലിക്കൽ ഉണ്ടാവില്ല. അന്നദാനത്തിന് പതിനായിരത്തോളം ഫൈബർ പാത്രങ്ങൾ ഏർപ്പെടുത്തിയതിഇലവഴിപാട് നടത്തേണ്ടവർ പാത്രമെടുത്ത് കഴുകുന്നതിന് എത്തിച്ച് നൽകുകയാണ് ചെയ്യേണ്ടത്.
10, 11, 12 തിയതികളിൽ ട്രാഫിക് നിയന്ത്രണവും പാർക്കിംഗിന് പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച് പോലിസിൻ്റെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ യോഗം ചേർന്നു.കെ.എസ്.ആർ.ടി.സി. പള്ളിക്കുന്നിലേക്ക് പ്രത്യേക സർവ്വീസ് നടത്തും. സ്വകാര്യ വാഹനങ്ങൾ ചുണ്ടക്കര ജംഗ്ഷനിൽ നിന്ന് മില്ലുമുക്ക് റോഡിലേക്ക് തിരിച്ചു വിടും. പാലപ്പറ്റ പള്ളിയുടെ സ്ഥലത്താണ് സ്വകാര്യ വാഹനങ്ങളുടെ പാർക്കിംഗ്.
പബ്ലിസിറ്റി കൺവീനർ ജോബിൻ ജോസ് പാറപ്പുറം, ജോൺ വാലേൽ, ജനീഷ് ജെയിംസ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.



Leave a Reply