April 2, 2023

വിശ്വനാഥന്റെ മരണത്തിൽ അന്വേഷണ സംഘം മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് സമർപ്പിച്ചു

IMG_20230221_143445.jpg
കൽപ്പറ്റ : ആദിവാസി യുവാവ് വിശ്വനാഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണ സംഘം മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് സമ്മര്‍പ്പിച്ചു. മരണത്തില്‍ ഇതുവരെ പ്രതികളെയൊന്നും കണ്ടെത്താനായില്ല. വിശ്വനാഥന്റെ കുടുംബം സമര്‍പ്പിച്ച പരാതികളടക്കം അന്വേഷിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധനയാണ് നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.സംഭവത്തില്‍ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശിച്ചു.
വിശ്വനാഥനെ കാണാതായ ദിവസം വിശ്വനാഥനുമായി സംസാരിച്ച എട്ട് പേരുള്‍പ്പടെ 100 ലധികം പേരുടെ മൊഴി രേഖപ്പെടുത്തിയെന്ന് എസിപി കെ സുദര്‍ശന്‍ പറഞ്ഞു. ആശുപത്രി പരിസരത്ത് ചിലര്‍ കൂട്ടംകൂടി നില്‍ക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് ശേഖരിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *