മദ്യ ലഹരിയിൽ സഹോദരനെ തലക്കടിച്ചുകൊന്നു: മൂത്ത സഹോദരൻ പിടിയിൽ

പൊഴുതന: മദ്യലഹരിയിൽ സഹോദരങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ ഇളയ സഹോദരനെ തലക്കടിച്ചു കൊന്നു.പൊഴുതന അച്ചൂർ അഞ്ചാം നമ്പർ കോളനിയിലെ ഏലപ്പള്ളി വീട്ടിൽ റെന്നി ജോർജ് 34 കൊല്ലപ്പെട്ടത്.സംഭവത്തിൽ മൂത്ത സഹോദരൻ ബെന്നി 36 നെ വൈത്തിരി പോലീസ് കസ്റ്ററ്റിയിൽ എടുത്തു.ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. കൊലപാതകം നടത്തിയതിന് ശേഷം ബെന്നി വീട്ടിൽ നിന്നും രക്ഷപ്പെടുകയും പിന്നീട് ജോലി സ്ഥലത്ത് വെച്ച് പോലീസ് പിടികൂടുകായിരുന്നു. വീട്ടിൽ ചോരയിൽ കുളിച്ചുകിടന്ന സഹോദരനെ മാതാവാണ് ആദ്യം കണ്ടത്.തലക്ക് ഗുരുതര പരിക്കേറ്റിരുന്നു.വീട്ടിൽ മദ്യലഹരിയിൽ പലപ്പോഴും സംഘര്ഷമുണ്ടാരുന്നതായി അയൽവാസികൾ പറഞ്ഞു.മാതാവ് ഡെയ്‌സി. പിതാവ്,ജോർജ്.



Leave a Reply