ജന്മഭൂമി പ്രത്യേക പതിപ്പ് : വള്ളിയൂർകാവിൽ പ്രകാശനം ചെയ്തു

വള്ളിയൂര്‍ക്കാവ്: വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് ജന്മഭൂമി പ്രസിദ്ധീകരിച്ച പ്രത്യേക പതിപ്പ് ആറാട്ടിന്റെ പ്രകാശനം മേലെ കാവില്‍ വയനാട് എഡിഎം എന്‍.ഐ ഷാജു ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ. ജിതേഷിന് കോപ്പി നല്‍കി പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു.. ദേവസ്വം പാരമ്പര്യ ട്രസ്റ്റിഏച്ചോംഗോപി അധ്യക്ഷത വഹിച്ചു. ട്രസ്റ്റിടി.കെ.അനില്‍കുമാര്‍, ഉത്സവാഘോഷകമ്മറ്റി
വൈസ് പ്രസിഡന്റ് സന്തോഷ് ജി നായര്‍,, ജന്മഭൂമി ന്യൂസ് എഡിറ്റര്‍ എം. ബാലകൃഷ്ണന്‍,, അസി. യൂണിറ്റ് മാനേജര്‍ കെ.എം അരുണ്‍, ജന്മഭൂമി ജില്ലാ റിപ്പോർട്ടർ കെ.സജീവൻ , ഫീൽഡ് ഓർഗനൈസർ ശിവദാസൻ വിനായക തുടങിയവർ സംസാരിച്ചു.



Leave a Reply