May 3, 2024

എന്റെ കേരളം എക്സിബിഷൻ: ഭാരതീയ ചികിത്സാ വകുപ്പ് സെമിനാർ സംഘടിപ്പിച്ചു

0
Img 20230430 164308.jpg
കൽപ്പറ്റ :സർക്കാർ രണ്ടാം വാർഷികത്തിൻ്റെ അവസാന ദിവസമായ ഏപ്രിൽ 30 ഞായറാഴ്ച ഭാരതീയ ചികിത്സാ വകുപ്പിൻ്റെ 'നേതൃത്വത്തിൽ സെമിനാറുകളും നല്ല ഭക്ഷണ ശീലത്തിൽ ഫുഡ് എക്സ്പോ, ജീവിത ശൈലി , വിളർച്ച രോഗ നിർണ്ണയ മെഡിക്കൽ ക്യാമ്പ്, യോഗ ഡാൻസ് എന്നിവ നടത്തപ്പെട്ടു . സെമിനാറിന്റെ ഉത്ഘാടനം ഭാരതീയ ചികിത്സാ വകുപ്പ് ഡി. എം. ഒ ഡോ: പ്രീത നിർവഹിച്ചു. നാഷണൽ ആയുഷ് മിഷൻ ഡി.പി.എം ഡോ അനീന. ടി ആശംസകൾ അർപ്പിച്ചു .നല്ല ശീലം എന്ന വിഷയത്തിൽ മെഡിക്കൽ ഓഫീസർ ഡോ.സ്മിത കെ യും, ജീവിത ശൈലി രോഗങ്ങളിൽ മെഡിക്കൽ ഓഫീസർ ഡോ.ഹരിശങ്കർ ടി എ ന്നും ക്ലാസുകൾ എടുത്തു. പ്രമേഹ രോഗ നിർണ്ണയം, വിളർച്ച രോഗ നിർണ്ണയം,രക്ത സമ്മർദ്ദം എന്നിവ സൗജന്യമായി സെമിനാറിനോടനുബന്ധിച്ച് നിർണ്ണയിച്ചു. 35 ഓളം ആരോഗ്യകരമായ ആഹാര വിഭവങ്ങൾ സെമിനാറിനോടനുബന്ധിച്ച് പ്രദർശിപ്പിച്ചു.ഭാരതീയ ചികിത്സാ വകുപ്പിൻ്റെ സ്റ്റാളിൽ ദിവസവും നടത്തിയ ക്വിസ് മത്സരത്തിൻ്റെ വിജയികൾക്ക് സമ്മാന വിതരണം ഡിഎംഒ ഐഎസ്എം ഡോ. പ്രീത എ വി, ആയുഷ് ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർ ഡോ.അനീന ടി എന്നിവർ നടത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *