September 23, 2023

ആത്മഹത്യ പ്രേരണയ്ക്ക് കാരണക്കാരായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം

0
IMG_20230606_123517.jpg
മേപ്പാടി : അംഗൻവാടി പ്രവർത്തകയായ ജലജ ടീച്ചറുടെ ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യങ്ങളെ വിലയിരുത്തി ഇതിന് കാരണക്കാരായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ഇന്ത്യൻ നാഷണൽ അംഗണവാടി എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് ബിന്ദു അധ്യക്ഷത വഹിച്ചു കൃഷ്ണകുമാരി എൻ.കെ. സീതാലക്ഷ്മി കെ.ആർ ദേവു വൈത്തിരി ജോളി പോൾ എ എസ് വിജയ റേച്ചൽ അമ്പലവയൽ തുടങ്ങിയവർ അനുശോചന യോഗത്തിൽ പങ്കെടുത്തു. മേൽ ഉദ്യോഗസ്ഥരിൽ നിന്നും ലഭിക്കുന്ന പീഢനങ്ങൾ പേടി മൂലം പലരും സമൂഹത്തിനു മുന്നിലേക്ക് കൊണ്ടുവരുന്നില്ല സൂപ്പർവൈസർ മുതൽ സി ഡി പി ഒ വരെയുള്ള മേലുദ്യോഗസ്ഥരുടെ മാനസികമായ പീഡനം വയനാട് ജില്ലയിൽ ഏറിയതോതിലാണ്. ഇതിനെതിരെ ശബ്ദമുയർത്തുന്നവരെ അങ്കണവാടിയിലെത്തി രജിസ്റ്ററുകളുടെ പേരിൽ പീഡിപ്പിക്കുന്ന മേലുദ്യോഗസ്ഥരെ നിയമപരമായി നേരിട്ടില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്ന് ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷൻ വയനാട് ജില്ലാ കമ്മിറ്റി അറിയിച്ചു. സ്ത്രീകൾ മാത്രം ജോലി ചെയ്യുന്ന മേഖലയിൽ മേലുദ്യോഗസ്ഥരും സ്ത്രീകൾ ആയതാണ് ഈ ഡിപ്പാർട്ട്മെന്റിന്റെ ശാപം. കീഴ് ഉദ്യോഗസ്ഥരായിട്ടുള്ള പ്രവർത്തകരുടെ വേദന മനസ്സിലാക്കാതെ അനാവശ്യ നിയമങ്ങൾ നടപ്പാക്കുന്ന മേലുദ്യോഗസ്ഥർക്ക് നിയമത്തിന്റെ മുന്നിൽ നിന്നും രക്ഷപ്പെടാനാകും. എന്നാൽ ഇതിൻ്റെ പേരിൽ ഇനിയും രക്തസാക്ഷികൾ ഉണ്ടായേക്കാം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *