കെ.സുധാകരനെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധ പ്രകടനം നടത്തി
കോട്ടത്തറ: കെ സുധാകരൻ എംപിയെ കള്ളക്കേസ് ചുമത്തി അറസ്റ്റ് നടത്തിയ പിണറായി സർക്കാരിൻ്റെ കിരാത രാഷ്ട്രീയ പകപോക്കലിനെതിരെ കോട്ടത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെണ്ണിയോട് പ്രതിഷേധ പ്രകടനവും വിശദീകരണവും നടത്തി.പ്രസിഡൻ്റ് സിസി തങ്കച്ചൻ അധ്യക്ഷം വഹിച്ചു. ബ്ളോക്ക് പ്രസിഡൻറ് പോൾസൺ കൂവയ്ക്കൽ ഉദ്ഘാടനം ചെയ്തു.കെ പോൾ, പി പി റനീഷ്, സുരേഷ് ബാബു വാളൽ ,സി.കെ ഇബ്രായി,ഒ.ജെ മാത്യു, എം വി ടോമി, എം ജി രാജൻ, ടി ഇബ്രായി, ഷാജു വല്ലാട്ട്, മധു പി എസ്,പി ഇ വിനോജ്, വി.ജെ പ്രകാശൻ, അനീഷ് പി .എൽ ,ഇ എഫ് ബാബു എന്നിവർ സംസാരിച്ചു.
Leave a Reply