April 30, 2024

എല്‍ ഡി എഫ് നേരിടാന്‍ കഴിയാത്ത ഒരു വമ്പനും മത്സരിക്കുന്നില്ല;കാനം രാജേന്ദ്രന്‍.

0
15
കല്‍പറ്റ:കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് നേരിടാന്‍ പറ്റാത്ത ഒരു നേതാവും മത്സരിക്കുന്നില്ലെന്ന് സി പി ഐ  സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.വ.നാട് പാര്‍ലമെന്റ് മണ്ഡലം സി പി ഐ പ്രവര്‍ത്തക യോഗം ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.സംസ്ഥാനത്തെ ഇരുപത് മണ്ഡലങ്ങളിലും എല്‍ ഡി എഫ് സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പണം പൂര്‍ത്തിയാക്കി കഴിഞ്ഞു.സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പാക്കാനുളള പ്രചരണ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടക്കുകയാണ്.പാര്‍ലമെന്റില്‍ ഇടത് പ്രാതിനിധ്യം വര്‍ദ്ദിപ്പിക്കാനും മോദിയെ ഭരണത്തില്‍ നിന്ന് പുറത്താക്കാനും കേരളത്തിന് വലിയ പങ്ക് വഹിക്കാനുണ്ട്.സംസ്ഥാന സര്‍ക്കാറിന്‍െ ഭരണ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
       .ജനങ്ങള്‍ ജീവിതാനുഭവങ്ങളിലൂടെയാണ് ഭരണ നേട്ടങ്ങള്‍ വിലയിരുത്തുന്നത്.സംസ്ഥാനത്ത് എല്‍ ഡി എഫ് മികച്ച നേട്ടം കൈവരിക്കും. ശക്തമായ മത്സരം നടക്കുന്ന മണ്ഡലമാണ് വയനാട്.എതിരാളി ആരായാലും നേരിടും.മൈനോരിറ്റി വിവാദം ബി ജെ പി യിടെ അഭിപ്രായമാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ സ്ഥാനാര്‍ഥിയാക്കരുതെന്ന് സി പി ഐ പറഞ്ഞുട്ടില്ല.മറ്റു പാര്‍ട്ടികളുടെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സി പി ഐ ഇടപെടാറില്ല.രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥിത്വം കൊണ്ട് കേരളത്തില്‍ യാതൊരു വിധ തരംഗവും സൃഷ്ട്ടിക്കാന്‍ കഴിയില്ല.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു പിയുല്‍ നിന്നാണ് സോണിയാ ഗാന്ധിയും,രാഹുല്‍ ഗാന്ധിയും മത്സരിച്ചത്.അന്ന് യു പി ലെ ഭൂരിഭാഗം സീറ്റുകളും മറ്റ് പാര്‍ട്ടികളാണ് നേടിയത്.യു പിയില്‍ ഉണ്ടാകാത്ത ഒരു തരംഗവും കേരളത്തില്‍ ഉണ്ടാകില്ല.രാഹുല്‍ വയനാട്ടില്‍ സ്ഥാനാര്‍തിയായതോടെ ദേശീയ മതേതരത്വ നിലപാടുകളുടെ കടക്കലാണ് കത്തി വെച്ചിരിക്കുന്നത്.
          വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ എല്‍ഡി എഫിന് ലഭിക്കുന്ന ഓരോവോട്ടും ദേശീയ മതേതരത്വ നിലപടുകള്‍ക്കുകിട്ടുന്ന അംഗീകാരമാണ്.മത നിരപേക്ഷ സര്‍ക്കാരെന്നാല്‍ കോണ്‍ഗ്രസ് മാത്രമല്ല.ശക്കമായ മതേതരത്വ നിലപാടുകള്‍ സ്വീകരിക്കുന്ന പ്രാദേശിക രാഷ്ട്രീയ കക്ഷികള്‍ ഇന്ത്യയില്‍ ഉണ്ട്.ബി ജെ പി യെ എതിര്‍ക്കുകയെന്ന പ്രതിപക്ഷ രാഷ്ട്രീയം രാഹുല്‍ ഗാന്ധി കൈവിട്ടതായും കാനം രാജേന്ദ്രന്‍ പറഞ്ഞു.സി പി ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി,വയനാട് പാര്‍ലമെന്റ് മണ്ഡലം ഇടതുപക്ഷ ജനാധിപത്യമുന്നണി കണ്‍വീനര്‍ അഡ്വ: പി സന്തോഷ് കുമാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *