April 30, 2024

പ്രളയ ദുരിതാശ്വാസം: ജില്ലയ്ക്ക് 6.96 കോടി രൂപ അനുവദിച്ചു: · വിതരണം ബാങ്ക് അക്കൗണ്ട് വഴി മാത്രം: · അക്കൗണ്ടില്ലാത്തവര്‍ക്ക് പ്രത്യേക ക്യാമ്പ്

0
Img 20180831 Wa0045
    കാലവര്‍ഷക്കെടുതിയില്‍ ദുരിതാശ്വാസ ക്യമ്പില്‍ അഭയം തേടിയ 7255 കുടുംബങ്ങള്‍ക്ക്  ധനസഹായം അനുവദിച്ചു. കുടുംബങ്ങള്‍ക്ക് 10000 രൂപ നിരക്കിലാണ് ആശ്വാസ ധനം നല്‍കുന്നത്.  താലൂക്കടിസ്ഥാനത്തില്‍ അടുത്ത ദിവസം തന്നെ വിതരണം ചെയ്തു തുടങ്ങും. കുടുംബനാഥന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് തുക കൈമാറുക. ബാങ്ക് അക്കൗണ്ടില്ലാത്തവര്‍ക്ക് പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ച് തിരിച്ചറിയല്‍ രേഖയുടെ അടിസ്ഥാനത്തില്‍ അക്കൗണ്ട് തുടങ്ങാനുളള സൗകര്യമൊരുക്കും. 
   മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ജില്ലയില്‍ വിതരണം ചെയ്യാന്‍ 6,96,79,400 രൂപയാണ് ഇതിനായി നീക്കുവെക്കുന്നത്. തുക താലൂക്കുകള്‍ക്ക് കൈമാറിയതായി ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ അറിയിച്ചു. മൂന്ന് താലൂക്കുകളിലായി 7478 കുടുംബങ്ങളാണ് മഴക്കെടുതിക്കിരയായി വിവിധ ക്യമ്പുകളിലും  മറ്റും പുനരധിവസിക്കപ്പെട്ടത്. വില്ലേജ്തലത്തില്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കുടുംബങ്ങള്‍ക്ക് തുക കൈമാറുന്നത്.  രണ്ട് ദിവസമെങ്കിലും  ക്യാമ്പുകളില്‍ കഴിഞ്ഞവര്‍ക്കാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭിക്കുക.  ലഭ്യമായ തുക കൃത്യമായ അക്കൗണ്ട് വിവരങ്ങള്‍ സമര്‍പ്പിച്ചവര്‍ക്ക് ആദ്യഘട്ടത്തില്‍ നല്‍കും.  ബാക്കിയുള്ളവര്‍ക്ക് അക്കൗണ്ട് വിവരങ്ങള്‍ ലഭ്യമാക്കുന്ന മുറയ്ക്ക്  നല്‍കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *