November 15, 2025

നിറവ് പദ്ധതിക്ക് വയനാട്ടിലും തുടക്കമായി

0
IMG-20171029-WA0071

By ന്യൂസ് വയനാട് ബ്യൂറോ

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് കരുത്തുപകരാനായി കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ എല്ലാ ഉപജില്ലയിലും ഒരു വിദ്യാലയം ഏറ്റെടുക്കുന്ന 'നിറവ്' പദ്ധതിയുടെ  വയനാട് ജില്ലാതല ഉദ്ഘാടനം കുറുക്കന്‍മൂല ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ നടന്നു. ചീരാല്‍ എ യു പി സ്‌കൂള്‍, റിപ്പണ്‍ ഗവ ഹൈസ്‌കൂള്‍ എന്നിവയാണ് മറ്റ് രണ്ട് വിദ്യാലയങ്ങള്‍. 
സംസ്ഥാനത്ത് 168 വിദ്യാലയങ്ങളാണ് ഇത്തരത്തില്‍ ഏറ്റെടുത്തിരിക്കുന്നത്. ഭൗതികവും അക്കാദമികവുമായ മികവിലേക്ക് വിദ്യാലയത്തെ നയിക്കുന്നതിനായി വിവിധ ഏജന്‍സികളുടെ സഹകരണം ഉറപ്പുവരുത്തി പ്രാവര്‍ത്തികമാക്കുകയാണ് നിറവിന്റെ ലക്ഷ്യം.
നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ശ്രീമതി പ്രതിപ ശശി അധ്യക്ഷത വഹിച്ച യോഗം
മാനന്തവാടി നിയോജകമണ്ഡലം എം എല്‍ എ ശ്രീ ഓ ആര്‍ കേളു ഉദ്ഘാടനം ചെയ്തു. ഉത്സവാന്തരീക്ഷത്തില്‍ നടന്ന പരിപാടിയില്‍  മുഴുവന്‍ രക്ഷിതാക്കളും കുട്ടികളും പരിസരവാസികളും പങ്കെടുത്തു സ്‌കൂള്‍ ലൈബ്രറി നവീകരണത്തിനായി കെ എസ് ടി എ ശേഖരിച്ചു നല്‍കിയ പുസ്തകങ്ങള്‍ നഗരസഭാ കൗണ്‍സിലര്‍ ശ്രീമതി മിനി വിജയന്‍ പ്രധാനാധ്യാപികക്ക് കൈമാറി. കെ എസ് ടി എ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം  എന്‍ എ വിജയകുമാര്‍ സ്‌കൂള്‍ വികസന രേഖ പ്രകാശനം ചെയ്തു.
 
സംസ്ഥാന കമ്മറ്റി അംഗം വി എ ദേവകി , കെ എസ് ടി എ വയനാട് ജില്ലാ പ്രസിഡണ്ട് പി ജെ സെബാസ്റ്റ്യന്‍ , ജില്ലാ ജോ.സെക്രട്ടറി എം ടി മാത്യൂ , ജില്ലാ വൈസ്പ്രസിഡന്റ് പി സി വത്സല ,ബി പി ഒ കെ സത്യന്‍ , കുറുക്കന്‍മൂല പബ്ലിക്ക് ലൈബ്രറി സെക്രട്ടറി എം എം ജോസഫ് , പി ടി എ പ്രസിഡന്റ്  കെ വി ഉണ്ണി  , മാതൃസംഘം പ്രസിഡന്റ് എം സി മിനി , സീനിയര്‍ അസിസ്റ്റന്റ് രാജി കുര്യാക്കോസ് എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം കവീനര്‍ വി സുരേഷ് കുമാര്‍ സ്വാഗതവും പ്രധാനാധ്യാപിക എസ് സത്യവതി നന്ദിയും പറഞ്ഞു.
   സ്‌കൂളിന്റെ സമഗ്ര വികസനത്തിന് ഉതകുന്ന ഒട്ടേറെ പദ്ധതികള്‍ക്കുള്ള ധനസഹായമുള്‍പ്പടെ പ്രഖ്യാപിക്കപ്പെട്ട പരിപാടി, സ്‌ക്കൂളിന്റെ പുരോഗതിയില്‍ നാഴികക്കല്ലാകും എന്ന് പ്രതീക്ഷിക്കുന്നു അക്കാദമിക മികവിന്റെ  കേന്ദ്രമാക്കി സ്‌കൂളിനെ ഉയര്‍ത്താനുള്ള പ്രത്യേക പരിശീലന പരിപാടികള്‍ക്കും തുടക്കമായി. ഇംഗ്ലീഷ് ഭാഷാ പരിപോഷണ പരിപാടിയായ ഹലോ ഇംഗ്ലീഷ് , കായികാധ്യാപകന്റെ നേതൃത്വത്തില്‍ പ്രത്യേക കായികപരിശീലനം, ഹൈടെക് ക്ലാസ് മുറികള്‍ ,ഫിലിം ക്ലബ് എന്നീ പരിപാടികള്‍ക്കും തുടക്കം കുറിക്കുന്നതായി പി ടി എ ഭാരവാഹികള്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *