May 3, 2024

തൊഴിൽ വകുപ്പിനെതിരെ സി.പി.ഐ.

0
Img 20171104 122020
തൊഴിൽ വകുപ്പിനെതിരെ സി.പി.ഐ. സംഘടന പ്രത്യക്ഷ സമരത്തിലേക്ക്

കല്‍പറ്റ:തോട്ടം മേഖലയിലെ തൊഴിലാളികള്‍ അതി ഗുരുതരമായ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്.ഉല്‍പങ്ങളുടെ വിലയിടിവിന്റെ പേര് പറഞ്ഞ് ഉടമകള്‍ തൊഴിലാളികളെ ദ്രോഹിക്കു നടപടികള്‍ സ്വീകരിക്കുകാണെന്ന് എ ഐ ടി യു സി തോട്ടം തൊഴിലാളി യൂണിയന്‍ ഭാരവാഹികള്‍ സമ്മേളനത്തില്‍ ആരോപിച്ചു.2015 ലെ സമരകാലത്ത് ധാരണയായ സ്‌കാനിങ്ങ് അടക്കമുളള ചികിത്സകളും രണ്ട് കിടക്ക മുറികളോട് കൂടിയ താമസ സൗകര്യവും മാനേജ്‌മെന്റ് നല്‍കുന്നില്ല.കമ്പിളി പുതപ്പ് മുതലായവയുടെ കാര്യവും ഉടമകള്‍ കാറ്റില്‍ പറത്തുകയാണ്.എച്ച് എം എല്‍,പോഡാര്‍,കുറിച്യര്‍മല,ചെമ്പ്ര തോട്ടങ്ങളില്‍ മാസ ശമ്പളം,ഗ്രാറ്റുവിറ്റി,തുടങ്ങിയ കാര്യങ്ങളില്‍ വീഴ്ച വരുത്തുന്നു.ഇത്തരം വീഴ്ചകള്‍ തോട്ടം ഉടമകള്‍ വരുത്തുമ്പോള്‍ തൊഴില്‍ വകുപ്പ് നോക്കുകുത്തിയാവുകയാണ്.തോട്ടം തൊഴിലാളികളുടെ സേവന വ്യവസ്ഥകളും,വ്യവസായ വിഷങ്ങളും ചര്‍ച്ചചെയ്യുന്ന  വേദിയായ പ്ലാന്റേഷന്‍ ലേബര്‍ കമ്മറ്റി കൂടിയിട്ട് 15മാസമായി.ഇടതുമുണി ഗവമെന്റില്‍ നിന്നും തോട്ടം തൊഴിലാളികള്‍ ഏറെ പ്രതീക്ഷീകുന്ന പി എല്‍ സി വിളിച്ച് കൂട്ടി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് തൊഴില്‍ വകുപ്പ് അമാന്തം കാണിക്കുന്നത് ഖേദകരമാണ്.തൊഴിലാളികളുടെ ശമ്പളം നേരിട്ട് പണമായി നല്‍കണമെന്ന്  എ ഐ ടി യു സി നിരന്തരം ആവശ്യപെടുകയും കേരള ഹൈകോടതിയുടെ തൊഴിലാളികളുടെ ശമ്പളം നേരിട്ട് നല്‍കണമെന്ന ഇടകാല ഉത്തരവും നിലനില്‍കുന്നു.മുഖ്യമന്ത്രിയുടെ സാന്നിനിധ്യത്തില്‍ നടന്ന ചര്‍ച്ചകളെ പോലും അവഗണിച്ച് മെയ് 9ന് തൊഴില്‍ വകുപ്പ് ഇറക്കിയ വിജ്ഞാപനം കടുത്ത തൊഴിലാളി വഞ്ചനയാണ്.മേപ്പാടിയിലെ ചെമ്പ്ര എസ്റ്റേറ്റ് തുറക്കുന്നതിന് തൊഴില്‍ മന്ത്രിയുടെ സാനിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ തൊഴിലാളികള്‍ക്ക് ആഴ്ചയില്‍ നാലു ദിവസം തൊഴില്‍ നല്‍കാന്‍ നിശചയിച നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.തോട്ടം മേഖലയില്‍ നിലനില്‍ക്കു പ്രശനങ്ങളില്‍ അടിയന്തര പരിഹാരം തൊഴിലാളികള്‍ പ്രതീക്ഷികുന്നു.സര്‍ക്കാറിന്റെ ശ്രദ്ധ തോട്ടം തൊഴിലാളികളുടെ വിഷയങ്ങളില്‍ പതിയുന്നതിനു വേണ്ടി എ ഐ ടി യു സി പ്രക്ഷോഭം ആരംഭിക്കുകയാണ്.20ന് തൃശൂര്‍ അമ്പല്ലൂരില്‍ വെച്ച് സംസ്ഥാന തല സമര പ്രഖ്യാപന കവെന്‍ഷന്‍ നടത്തുന്നു.നവംബര്‍ 20 കേരളത്തിലെ തോട്ടം ഓഫീസുകള്‍ക്ക് മുന്‍പില്‍ നടത്തുന്ന സത്യാഗ്രഹത്തിന്റെ ഭാഗമായി വയനാട്ടില്‍ മുണ്ടക്കൈ,ചൂരല്‍മല,അട്ടമല,നെല്ലിമുണ്ട,ചുളിക്ക,കള്ളാടി,ചോലമല,ചെമ്പ്ര,മേപ്പാടി,വൈത്തിരി എന്നീ 10 കേന്ദ്രങ്ങളില്‍ സത്യാഗ്രഹം നടത്തുമെന്നും എ ഐ ടി യു സി തോട്ടം തൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡന്റ് വിജയന്‍ ചെറുകര,ജനറല്‍ സെക്രട്ടറി പി കെ മൂര്‍ത്തി,വൈസ് പ്രസിഡന്റ് എ ബാലചന്ദ്രന്‍ എന്നിവര്‍ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *