April 28, 2024

സർഗ്ഗാത്മകതയെ കരുത്താക്കി ഭിന്നശേഷിക്കാർ: അവസരമൊരുക്കി കുടുംബശ്രീ

0
Img 20171215 Wa0028
കല്‍പ്പറ്റ: ജില്ലയിലെ മാനസിക വെല്ലുവിളികള്‍ നേരിടുവരുടെ കാല മത്സരങ്ങള്‍ക്ക് തിരശ്ശീല വീണു.കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ മാനസിക വെല്ലുവിളികള്‍ നേരിടുവര്‍ക്കായി നടത്തിയ ബഡ്‌സ് ഫെസ്റ്റ് 2017 കല്‍പ്പറ്റ ടൗണ്‍ ഹാളില്‍ ബഹു കല്‍പ്പറ്റ എം.എല്‍.എ ശ്രീ.സി.കെ ശശീന്ദ്രന്‍ നിര്‍വ്വഹിച്ചു.ആസ്വദകര്‍ക്ക് വിരുന്നൊരുക്കി പുതുമയാര്‍ന്ന വിവിധ കലാപരിപാടികളാണ് അരങ്ങേറിയത്. കുടുംബശ്രീ ജില്ലാ മിഷനു കീഴില്‍ നിലവിലുള്ള ബഡ്‌സ് , ബി.ആര്‍.സി സ്‌കൂളുകളിലെ കുട്ടികള്‍ , മറ്റു സ്ഥാപനങ്ങളില്‍ നിന്നുള്ള മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ എന്നിവരുടെ പരിപാടികളാണ് നടന്നത്. കഴിഞ്ഞ രണ്ട് മാസത്തെ നിരന്തര പരിശീലനത്തിലൂടെയാണ് കുട്ടികള്‍ക്ക് പരിപാടികള്‍ വിജയകരമായി അവതരിപ്പിക്കാന്‍ കഴിഞ്ഞത്. .ചിത്രരചന , മിമിക്രി , മോണോആക്ട് , ലളിതഗാനം , സംഘഗാനം , സംഘനൃത്തം, പ്രഛന്നവേഷം തുടങ്ങിയ വിവിധയിനങ്ങളിലാണ് പരിപാടി നടന്നത്. കലാവൈഭവത്തെ പരിശീലനം കൊണ്ട് നേടിയെടുത്ത അനേകം കലാകരന്‍മാരുടെ അപൂര്‍വ്വ കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. പൊതു ഇടങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ട  ഇത്തരക്കാരുടെ മാതാപിതാക്കള്‍ക്കും , അധ്യാപകര്‍കര്‍ക്കും ആശ്വസവും , അംഗീകാരവുമായിരുന്നു കുടുംബശ്രീയുടെ ബഡ്‌സ് ഫെസ്റ്റ്. ജില്ലയില്‍ ഈ വര്‍ഷം കൂടുംബശ്രീ പുതുതായി 10 ബഡ്‌സ് , ബിആര്‍സി സ്ഥാപനങ്ങള്‍ പുതുതായി ആരംഭിക്കും. കൂടാതെ അനാഥരും ,അശരണരുമായ നിരാലംബര്‍ക്കായി ജില്ലയില്‍ ഒരു ബഡ്‌സ് ഹോമും ആരംഭിക്കും.ആദ്യഘട്ടത്തില്‍ സ്ത്രീകള്‍ക്കാണ് ബഡ്‌സ് ഹോം ആരംഭിക്കുക.
 ചടങ്ങില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.സാജിത അദ്ധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം കല്‍പ്പറ്റ നഗരസഭ സ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍മാന്‍ എ.പി ഹമീദ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ എ.ഡി.എം.സിമാരായ കെ.പി.ജയചന്ദ്രന്‍ , കെ.എ ഹാരിസ്. ,കെ.ടി മുരളി , പവിത്രന്‍ സി.കെ , ബിജോയ് കെ ജെ എന്നിവര്‍ സംസാരിച്ചു.


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *