May 13, 2024

നഗരസഭകളില്‍ സ്വച്ഛ് സര്‍വ്വേക്ഷന്‍ സര്‍വ്വേ തുടങ്ങുന്നു

0
കല്‍പ്പറ്റ:രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരസഭകളെ കണ്ടെത്തുന്നതിനായ് കേന്ദ്ര പാര്‍പ്പിട നഗരകാര്യ മന്ത്രാലയം 4041 നഗരസഭകളില്‍ ജനുവരി മാസം മുതല്‍ സ്വച്ഛ് സര്‍വ്വേക്ഷന്‍ സര്‍വ്വേ നടത്തുന്നു. വയനാട് ജില്ലയിലെ മുഴുവന്‍ നഗരസഭകളിലും പ്രസ്തുത സര്‍വ്വേ നടത്തുകയും സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ ജനങ്ങളുടെ ശുചിത്വ നിലവാരം വിലയിരുത്തുകയും ചെയ്യുന്നതാണ്. നഗരസഭകളിലെ അധികാരികളില്‍ നിന്നും, നേരിട്ടുള്ള നിരീക്ഷണത്തിലൂടെയും, പൊതു ജനങ്ങളുടെ പ്രതികരണത്തിലൂടെയും, സ്വച്ഛതാ ആപ്പിലൂടെയുമാണ് ഡാറ്റ ശേഖരിക്കുന്നത്. കോളനികള്‍, ചേരി പ്രദേശങ്ങള്‍, മാര്‍ക്കറ്റുകള്‍, ആരാധനാലയങ്ങള്‍, ബസ് സ്റ്റാന്റുകള്‍, പൊതു ശൗചാലയങ്ങള്‍, ഹോട്ടലുകള്‍ തുടങ്ങിയവ സര്‍വ്വേ സംഘം പരിശോധിക്കയും ചെയ്യും. കേരളത്തിലെ ഒമ്പത് അമൃത് നഗരങ്ങളായ തിരുവനന്തപുരം, കൊല്ലം, കൊച്ചി. കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍, ആലപ്പുഴ, ഗുരുവായൂര്‍, പാലക്കാട് നഗരസഭകളുടെ റാങ്കിംഗ് ദേശീയതലത്തിലും, ബാക്കിയുള്ള 84 നഗരസഭകളുടേത് സംസ്ഥാനതലത്തിലുമാണ് നിര്‍ണ്ണയിക്കുക. സ്വകാര്യ ഏജന്‍സിയായ കാര്‍വി ഡാറ്റ മാനേജ്‌മെന്റിനാണ് സര്‍വ്വേയുടെ ചുമതല.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *