May 1, 2024

കര്‍ഷക പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ വിതരണം ചെയ്യണം. പെന്‍ഷന്‍ 5000 രൂപയായി ഉയര്‍ത്തണം : ജനാധിപത്യ കര്‍ഷക യൂണിയന്‍

0
Whatsapp Image 2018 03 07 At 4.41.15 Pm

ജില്ലയിലെ കര്‍ഷകര്‍ക്ക് കഴിഞ്ഞ 6മാസമായി ലഭിക്കുവാനുള്ള കര്‍ഷക പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ വിതരണം ചെയ്യുവാന്‍ നടപടി സ്വീകരിക്കണമെന്ന് ജനാധിപത്യ കേരളാ കര്‍ഷക യൂണിയന്‍ ജില്ലാ കണ്‍വെന്‍ഷന്‍ സംസ്ഥാന ഗവര്‍മെന്‍റിനോട് ആവശ്യപ്പെട്ടു. കര്‍ഷകരുടെ പെന്‍ഷന്‍ തുക 5000/രൂപയായി ഉയര്‍ത്തണമെന്നും യോഗം ആവശ്യപ്പെട്ടു. കുരുമുളകിന് കേന്ദ്ര ഗവര്‍ണമെന്‍റ്  പ്രഖ്യാപിച്ച തറവില കര്‍ഷകര്‍ക്ക് ഇതുവരെ ലഭ്യമാകാത്ത സാഹചര്യത്തില്‍ ഗവര്‍ണമെന്‍റ് സ്പൈസസ് ബോര്‍ഡ് മുഖേന 500/- രൂപാ വിലയ്ക്ക് കുരുമുളക് സംരംഭിക്കുവാന്‍ തയ്യാറാകണമെന്നും കണ്‍വെന്‍ഷന്‍ ആരോപിച്ചു. വയനാടിന് പ്രത്യേക കാര്‍ഷീക പാക്കേജ് പ്രഖ്യാപിക്കുവാന്‍ കേന്ദ്ര ഗവര്‍ണമെന്‍റ് അനാസ്ഥ കാട്ടുന്നതായി യോഗം ആവശ്യപ്പെട്ടു. 2011 ന് ശേഷം യാതൊരു സഹായവും ജില്ലയിലെ കര്‍ഷകര്‍ക്ക് നല്‍കുവാന്‍ കേന്ദ്രം തയ്യാറായിട്ടില്ല.

 

കണ്‍വെന്‍ഷന്‍ ജില്ലാ പ്രസിഡണ്ട് വി.എം.ജോസ് അദ്ധ്യക്ഷത വഹിച്ചു. ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സ് ജില്ലാപ്രസിഡന്‍റ് കെ.എ. ആന്‍റണി ഉത്ഘാടനം ചെയ്തു. ജോര്‍ജ്ജ് ഊരാശ്ശേരി, വില്‍സണ്‍ നെടുംകണ്ടത്തില്‍, ജോയി പുതുപ്പള്ളി, ജോസഫ് കാവാലം, എം.പി. പീറ്റര്‍, കുര്യാക്കോസ്‌ ടി.പി., സിബിജോണ്‍, അഡ്വ.ജോര്‍ജ് വാതുപറമ്പില്‍,  ലോറന്‍സ് കെ.ജെ., ബാബു ചക്കാലക്കുടി, തോമസ്‌ ഇ.റ്റി, പാറയ്ക്കല്‍ കുര്യന്‍, സതീഷ്‌ പോള്‍, അഗസ്റ്റിന്‍ സി.ജെ., പ്രിന്‍സ്‌ പി.വി. തുടങ്ങിയവര്‍ പ്രസംഗിച്ചു

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *