May 3, 2024

ജില്ലാ ആശുപത്രിയിൽ ആംബുലൻസ് കിട്ടാതെ രോഗി മരച്ച സംഭവം: ആരോഗ്യ വകുപ്പ് വിജിലൻസ് പരാതിക്കാരിൽ നിന്നും മൊഴി എടുത്തു

0
Img 20180420 194252

ജില്ലാ ആശുപത്രിയിൽ ആംബുലൻസ് കിട്ടാതെ രോഗി മരച്ച സംഭവത്തിൽ  ആരോഗ്യ വകുപ്പ് വിജിലൻസ് സംഘം  പരാതിക്കാരിൽ നിന്നും മൊഴി എടുത്തു .2016 ൽ വാഴവറ്റ പണിയ കോളനിയിലെ അമ്മിണി ( 40 )ആണ് മെഡിക്കൽ കോളേജിലേക്ക് പോകാൻ ആംബുലൻസ് കിട്ടാത്തതിനെ തുടർന്ന് മരിച്ചത്.

2016 ആഗസ്റ്റ് 27 ന്  12 മണിയോടെയാണ് അമ്മിണിയെ  ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് .അന്ന് അത്യാഹിത വിഭാഗത്തിലുണ്ടായിരുന്ന ഡോക്ടർ അമ്മിണിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിക്കുകയും ചെയ്തു.. എന്നാൽ ജില്ലാ ആശുപത്രിയിലെ അംബുലൻസ് ഇല്ലാത്തതിനാൽ സ്വകാര്യ ആംബുലൻസ് വിളിക്കാൻ  സുപ്രണ്ട് ഓഫിസിൽ അറിയിച്ചു. എങ്കിലും  സ്വകാര്യ ആംബുലൻസിന് പണം നൽകാൻ കഴിയില്ലന്ന് അന്നത്തെ ആർ.എം.ഒ. അറിയിച്ചു എന്നും തുടർന്ന് രാത്രിയോടെ ജില്ലാ ആശുപത്രിയിലെ ആംബുലൻസ് എത്തിയപ്പോഴേക്കും രോഗിയുടെ നില ഗുരുതരമാവുംകയും രാത്രിയോടെ രോഗി മരിക്കുകയും ചെയ്തു എന്നാണ് പരാതി  .ആദിവാസി വികസന പാർട്ടി നേതാവ് നിട്ടംമാനി കുഞ്ഞിരാമനാണ് ഇത് സംബന്ധിച്ച് ജില്ലാ കലകർക്കും, ആരോഗ്യ വകുപ്പ് മന്ത്രി എന്നിവർക്ക്  പരാതി  നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മിഷൻ മൂന്ന്  തവണയും, പട്ടികജാതി പട്ടിക വർഗ്ഗ കമ്മിഷൻ അഞ്ച് തവണയും സിറ്റിംങ്ങ് നടത്തിയിരുന്നു. തുടർന്ന് ഇന്ന് രാവിലെ ജില്ലാ ആശുപത്രിയിൽ എത്തിയ ആരോഗ്യ വകുപ്പ് വിജിലൻസ് അധികൃതർ  പരാതിക്കാരിൽ നിന്നും ട്രൈബൽ പ്രമോട്ടർമാരിൽ നിന്നും തെളിവെടുക്കുകയായിരുന്നു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *