May 2, 2024

പുതു ചരിത്രം രചിച്ച് ഹരിത ജില്ലാ ക്യാമ്പിന് മേപ്പാടിയിൽ തുടക്കം

0
Img 20180420 195215
.
മേപ്പാടി:കേരളത്തിലെ വിദ്യാർത്ഥി രാഷ്ട്രീയ രംഗത്തു അവകാശ പോരാട്ടങ്ങളിൽ അതുല്യമായ നേതൃത്വം നൽകുന്ന എം.എസ്.എഫിന്റെ വനിതാ വിഭാഗമായ ഹരിതയുടെ വയനാട് ജില്ലാ ദ്വിദിന റെസിഡൻഷ്യൽ ക്യാമ്പിന് ഹരിത വയനാട് ജില്ലാ പ്രസിഡന്റ് നസ്രി കുന്നമ്പറ്റ പതാക ഉയർത്തി മേപ്പാടിയിൽ തുടക്കം കുറിച്ചു.
നിശബ്ദരായി നിൽക്കാതെ സമൂഹത്തിൽ ഇന്ന് നടക്കുന്ന അപസ്വരങ്ങൾക്കെതിരെ  നിലക്കാത്ത ശബ്ദമായി മാറണമെന്നും, വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകി സമൂഹത്തിന് മുതൽകൂട്ടാവണമെന്നും വനിതാ ലീഗ്  ദേശീയ സെക്രട്ടറി അഡ്വ. നൂർബിന  റഷീദ് ഉത്ഘാടനം  ചെയ്ത് സംസാരിച്ചു.
          വയനാടിന്റെ മണ്ണിൽ വേറിട്ട ശബ്ദമാവാൻ ഹരിത വിദ്യാർത്ഥിനി പ്രസ്ഥാനത്തിന് സാധിക്കട്ടെ എന്ന് വയനാട് ജില്ലാ മുസ്‍ലും ലീഗ് പ്രസിഡന്റ് പി.പി.എ കരീം  ആശംസിച്ചു.
            പിന്നോക്ക ജില്ലയെന്ന  പേരിൽ നിന്നും വയനാടിന് പുതിയ ചരിത്രം രചിക്കാൻ കഴിയും എന്നും മതേതര ഇന്ത്യയുടെ മൂല്യങ്ങൾ കാത്തു സൂക്ഷിച്ചു മുന്നിൽ നിന്ന് പ്രവർത്തിക്കാൻ വിദ്യാർഥിനികൾക്ക് കഴിയട്ടെ എന്നും വനിതാ ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജൻ മുഖ്യ പ്രഭാഷണത്തിൽ അഭിപ്രായപ്പെട്ടു.
         രാഷ്ട്രീയത്തിലെ സ്ത്രീ സാന്നിധ്യം എന്ന വിഷയത്തിൽ എം.എസ്.എഫ്. ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ താഹിലിയയും, അപസ്വരങ്ങൾക്കെതിരെ പെൺസ്വരം എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി ഹരിത സംസ്ഥാന പ്രസിഡന്റ് മുഫീദ തെസ്നിയും, സ്ത്രീ സുരക്ഷയും നിയമവും എന്ന വിഷയത്തിൽ ഹരിത സംസ്ഥാന ജനറൽ സെക്രട്ടറി  നജ്മ തബഷീറയും, സംഘടന ചരിത്രത്തെ കുറിച്ച് . എം സി.എം ജമാൽ ,  ഇഴയടുപ്പം എന്ന  വിഷയത്തിൽ മോട്ടിവഷൻ ട്രെയിനർ നിയാസ് മടക്കിമലയും സംസാരിച്ചു……
       സ്വാഗത സംഘ ഭാരവാഹികളായ  യഹ്‌യ ഖാൻ തലക്കൽ,  പി.ഹംസ, റഫീക്, നാസർ, ശിഹാബ്.സി, ഷംസു പാരീസ്,  വനിതാ ലീഗ് ജില്ലാ ഭാരവാഹികൾ ബഷീറഅബൂബക്കർ, സൗജത് ഉസ്മാൻ, ഭാനു പുളിക്കൽ,  എം.എസ്.എഫ്. ഭാരവാഹികയെ  ലുകമനുൽ ഹക്കിം, മുനീർ വടകര, ഷംസീർ ചോലക്കൽ, ഫായിസ് തലക്കൽ, ജൈഷാൽ , ഹരിത ഭാരവാഹികൾ സാജിത,നൂർബിന, സഹല, എന്നിവർ സംസാരിച്ചു.
       ഹരിത വയനാട് ജില്ലാ പ്രസിഡന്റ് നസ്രി അധ്യക്ഷത വഹിച്ചു .ജനറൽ സെക്രട്ടറി ബുസ്താന വകേരി സ്വാഗതവും, ഫഹ്മിദ മേപ്പാടി നന്ദിയും പറഞു…
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *