April 26, 2024

പൈതൃകം കാക്കുന്നവർക്ക് കരുത്ത് പകർന്ന് കുടുംബശ്രീ പരിശീലനം.

1
Dsc05942
'
  മാനന്തവാടി: വയനാടിന്റെ തദ്ദേശീയ ജനതയുടെ പാരമ്പര്യവും പൈതൃകവും സംരക്ഷിച്ച് നിലനിർത്തി പോരുന്നവർക്ക് ശക്തി പകർന്ന് കുടുംബശ്രീ വക പരിശീലനം. പാരമ്പര്യ വൈദ്യൻമാർ, പാരമ്പര്യ ഭക്ഷണം പാകം ചെയ്ത് വിപണനം നടത്തുന്നു, പാരമ്പര്യ കൈത്തൊഴിലും കരകൗശല ജോലികളും ചെയ്യുന്നവർ ,എന്നിവർക്കായാണ് ഏകദിന ശില്പശാല നടത്തിയത്.  ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 271 പേർ പങ്കെടുത്തു. 
മാനന്തവാടി നഗര സഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാരദാസജീവന്റെ അധ്യക്ഷതയിൽ നഗരസഭാ ചെയർപേഴ്സൺ പ്രതിഭാ ശശി ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് പ്രോ ഗ്രാം മാനേജർ പ്രഭാകരൻ, കുടുംബശ്രീ ജില്ലാ എ.ഡി.എം. സി.കെ.ടി. മുരളി, ജില്ലാ പ്രോഗ്രാം മാനേജർ ആശാ പോൾ ,ബ്ലോക്ക് കോഡിനേറ്റർ അജയ്, കുടുംബശ്രീ എം.ഇ.സി. സെലീന എന്നിവർ ക്ലാസ്സുകൾ എടുത്തു. കുടുംബശ്രീ ജില്ലാ കോഡിനേറ്റർ എൻ.ബി.. ഷിബു സ്വാഗതവും എസ്.ടി. കോഡിനേറ്റർ സി.വി. രജീഷ് നന്ദിയും  പറഞ്ഞു.
AdAdAd

Leave a Reply

1 thought on “പൈതൃകം കാക്കുന്നവർക്ക് കരുത്ത് പകർന്ന് കുടുംബശ്രീ പരിശീലനം.

  1. തെറ്റ്: നന്ദി പറഞ്ഞിരിക്കുന്നത് സി.വി രജീഷ് ആണ്, രാജേഷ് അല്ല.

Leave a Reply

Your email address will not be published. Required fields are marked *