April 27, 2024

വെട്ടിപൊളിച്ച റോഡ് കോൺക്രീറ്റ് ചെയ്യാതെ വാട്ടർ അതോറിറ്റി “മാതൃകയായി ”

0
Img 20180708 Wa0092
ഒരുപാട് കാലത്തെ കാത്തിരിപ്പിന് ശേഷമാണ് ബത്തേരി വടക്കനാട് റോഡിൽ കുപ്പാടി മുതൽ പഴേരി വരെ പൊട്ടിപൊളിഞ്ഞ് കിടന്നിരുന്ന റോഡ് റീ ടാർ ചെയ്ത് ഗതാഗതം സുഗമമാക്കിയത്. എന്നാൽ പണി പൂർത്തിയാക്കി ആറു മാസം തികയുന്നതിന് മുൻപ് വാട്ടർ അതോറിറ്റി അവരുടെ ജോലി തുടങ്ങി …… വൃത്തിയാക്കിയ റോഡ് കുത്തി പൊളിക്കുന്ന പ്രവർത്തി ….. കുപ്പാടി കഴിഞ്ഞ് നമ്മൾ പൊതുവെ വേങ്ങശ്ശേരി ഇറക്കം എന്ന് പറയാറുള്ള ഇറക്കം തുടങ്ങുന്നിടത്താണ് കുടിവെള്ള പൈപ്പ് ഇടുന്നതിനായി കുത്തി പൊളിച്ചത്. ജനങ്ങൾക്ക് കുടിവെള്ളത്തിനായി പൈപ്പിടേണ്ടത് അത്യാവശ്യ കാര്യം തന്നെയാണ് …. എന്നാൽ തുടങ്ങിയ പണി പൂർത്തീകരിക്കുക എന്ന ഒരു കടമ കൂടിയുണ്ട് …… കുത്തി പൊളിച്ച ഭാഗം കോൺക്രീറ്റ് ചെയ്യാൻ 1000 രൂപയിൽ താഴെ മതിയെന്നിരിക്കെ വാട്ടർ അതോറിറ്റി അതിനെ നിസാരമായി കണ്ടു. ഈ റോഡിന്റെ അവസ്ഥ പറഞ്ഞ് വാട്ടർ അതോറിറ്റിയിൽ വിളിച്ചപ്പോൾ ഫണ്ടില്ല എന്ന മറുപടിയാണ് ലഭിച്ചത് .ഇത്തരത്തിൽ പബ്ലിക് റോഡുകൾ കുത്തി പൊളിക്കണമെങ്കിൽ അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ അനുമതി വേണമെന്ന നിയമം കാറ്റിൽ പറത്തിയാണ് മുനിസിപ്പാലിറ്റിയുടെ അനുമതി കൂടെ ഇല്ലാതെ വാട്ടർ അതോറിറ്റി ഈ കടും കൈ ചെയ്തത്.ഈ മഴ കഴിയുന്നതോടെ ഈ റോഡ് പൊളിഞ്ഞ് പൊളിഞ്ഞ് പഴയ രീതിയിൽ ആകാൻ വലിയ താമസമൊന്നും വേണ്ട ……. ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത എന്നേ നമുക്കിതിനെ വിശേഷിപ്പിക്കാൻ കഴിയൂ ….. ഇനിയും മുനിസിപ്പാലിറ്റിയിലും ,പഞ്ചായത്തിലും നവീകരണ പ്രവർത്തികൾ കഴിഞ്ഞ് വൃത്തിയാക്കിയ പല റോഡുകളും ഉണ്ട്. … ഏറെ താമസിയാതെ കമ്പിപ്പാരയും ,തൂമ്പയുമായി വാട്ടർ അതോറിറ്റി അവിടെ എത്തും …കുത്തി പൊളിക്കാൻ മിടുക്കൻമാരായ ആളുകളെയും കൂട്ടി ….. ജാഗ്രതൈ …..
     ഒരു പ്രദേശവാസി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *