May 2, 2024

ലക്ഷങ്ങൾ വിലയുള്ള മയക്കുമരുന്നുമായി മുംബൈ സ്വദേശി മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ പിടിയിൽ .

0
Img 20180730 Wa0014
അതീവ മാരകമായ 19 ഗ്രാം MDMA മയക്കുമരുന്നുമായി മുംബെ സ്വദേശി മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ പിടിയിൽ . മുംബെയിൽ നിന്ന് ബാംഗ്ലൂർ വഴി ലക്ഷ്വറി ബസ്സിൽ കോഴിക്കോട് സ്വദേശിക്ക് കൈമാറാനുള്ള യാത്രക്കിടയിലാണ് പിടിയിലായത്. 20 വർഷം തടവ് ലഭിക്കുന്ന കുറ്റമാണ്. എക്സൈസ് ഇൻസ്പെക്ടർ ബന്നി ജോർജ്ജ്, പ്രിവന്റീവ് ഓഫീസർമാരായ കെ.ബി. ബാബുരാജ്, ഷിജു.എം.സി, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ പ്രസാദ്, വിപിൻ പുഷ്പാംഗദൻ എന്നിവരാണ് കേസ്സെടുത്തത്. മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ പിടികൂടിയത് മില്ലി ഗ്രാമിന് പതിനായിരങ്ങൾ വിലയുള്ള MDMA (Methynedioxy Methamphetamine) 500 മില്ലിഗ്രാം  കൈവശം വെച്ചാൽ ജാമ്യം ലഭിക്കാത്ത വകുപ്പാണ്. അപ്രകാരം 19 ഗ്രാം കൈവശം വെക്കുന്നത് 20 വർഷം തടവു ലഭിക്കുന്ന ക്രിമിനൽ കുറ്റമാണ്. സിന്തറ്റിക് ഗ്രഗ്സ് വിഭാഗത്തിൽപ്പെട്ട ലഹരിമരുന്ന് മോളി, എക്റ്റസി എന്ന വിളിപ്പേരിലും അറിയപ്പെടുന്നു. ചികിത്സാ രംഗത്ത് ഇത് ഉപയോഗിക്കുന്നില്ല. ഹിന്ദി മാത്രം സംസാരിക്കുന്ന മുംബെക്കാരനായ സിദ്ദിഖ് എന്ന പ്രതി കോഴിക്കോടുകാരനായ മയക്കുമരുന്ന് കച്ചവടക്കാരന് കൈമാറുന്നതിനാണ് ലക്ഷങ്ങൾ വിലയുള്ള മയക്കുമരുന്ന് കടത്തിക്കൊണ്ട് വന്നത്. അതിവിദഗ്ദമായി ശരീരത്തിൽ  ഒളിപ്പിച്ച് വെച്ച മയക്കുമരുന്ന് വിദഗ്ദ പരിശോധനയിലൂടെയാണ് കണ്ടെത്തിയത്. ഒറ്റ ഉപയോഗത്തിലൂടെ നൂറുകണക്കിന് പുതുതലമുറയെ അടിമപ്പെടുത്താൻ ശേഷിയുള്ള MDMA മയക്കുമരുന്ന് ഒരാഴ്ചയ്ക്കിടയിൽ രണ്ടാം തവണയാണ് മുത്തങ്ങയിൽ പിടികൂടുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *