May 2, 2024

വയനാട്ടിൽ കാറ്റിൽഫാം തുടങ്ങുമെന്നു സി കെ ശശീന്ദ്രൻ എംഎൽഎ

0
മികച്ചയിനം ഉരുക്കളെ വളർത്തിയെടുക്കാൻ വയനാട്ടിൽ കാറ്റിൽഫാം തുടങ്ങുമെന്നു
സി കെ ശശീന്ദ്രൻ എംഎൽഎ. കാക്കവയൽ തെനേരിയിൽ ജില്ലാ ക്ഷീര കർഷക സംഗ 
മവും തെനേരി ക്ഷീരോൽപാദക സഹകരണ സംഘം കെട്ടിടവും ഉദ്ഘാടനം ചെയ്യുകയായിരുന്നു
അദ്ദേഹം. പൂക്കോട് വെറ്ററിനറി യൂനിവേഴ്‌സിറ്റി യുമായി സഹകരിച്ചാണ് 100 പശുക്കിടാരികളെ വളർത്താനുള്ള ഫാം തുടങ്ങുക. പശുക്കളുടെ ഗുണനിലവാരം കുറഞ്ഞുവരുന്നെന്ന പരാതിയുടെ അടിസ്ഥാന ത്തിലാണ് വയനാട്ടിൽ കാറ്റിൽഫാം സർക്കാർ
പരിഗണിക്കുന്നതെന്നും എംഎൽഎ പറഞ്ഞു. പാൽ, ഇറച്ചി, മുട്ട ഉൽപാദനത്തിൽ സ്വയംപര്യാപ്തരാവുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ടുപോവുന്നത്. ഇതിൽ പ്രധാ നം ക്ഷീര മേഖലയാണ്. ജില്ലയിലെ ക്ഷീര സംഘങ്ങൾ കൂട്ടിയിണക്കി പാലുൽപാദനം വർധിപ്പിക്കണം. ക്ഷീര മേഖല സംരക്ഷിക്കാൻ കൂട്ടായ ശ്രമം വേണ മെന്നും എംഎൽഎ അഭിപ്രാ 
യപ്പെട്ടു. തെനേരി ക്ഷീര കർഷക പരിശീലന കേന്ദ്രം, ബൾക്ക് കൂളർ, ബയോഗ്യാസ് പ്ലാന്റ്, നവീകരിച്ച ലാബ് എന്നിവയുടെ ഉദ് ഘാടനവും ഇതോടൊപ്പം നടത്തി. ജില്ലാ പഞ്ചായത്ത്
വൈസ്പ്രസിഡന്റ് എ പ്രഭാകരൻ അധ്യ ക്ഷത വഹിച്ചു. മിൽമ ചെയർമാൻ പി ടി ഗോപാല
ക്കുറുപ്പ്, ക്ഷീര വികസന വകുപ്പ് ഡ യറക്ടർ അബ്രഹാം ടി ജോസഫ്, എംആർസിഎംപിയു
ചെയർമാൻ കെ എൻ സുരേ ന്ദ്രൻ നായർ, ടിആർസിഎംപിയു ചെ യർമാൻ കല്ല ട രമേശ്, ജ
നപ്രതിനി ധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയപാർട്ടി നേതാക്കൾ, ക്ഷീര സംഘം പ്രസിഡന്റുമാർ,
ക്ഷീര കർഷകർ തുടങ്ങിയവർ പങ്കെടുത്തു.
 പരിപാടിയു ടെ ഭാഗ മായി കല്ലുപാടി ജി എൽപി സ്‌കൂൾ പരി സര ത്ത് കന്നുകാലി പ്രദർശനമുായിരുന്നു.
ക്ഷീര സ ഹകര ണ സംഘം ഭര ണ സ മിതി അംഗ ങ്ങൾക്കും ജീവ നക്കാർ
ക്കുമായി നടത്തിയ ശിൽപശാല ജില്ലാ പഞ്ചായത്ത് പ്രസിഡ ന്റ് കെ ബി നസീമ ഉദ്ഘാടനം
ചെയ്തു. ക്ഷീര സംഘങ്ങളിലൂടെയുള്ള കർഷക ക്ഷേമ പ്രവർത്തനങ്ങൾ, മാനസിക സംഘർഷം
ലഘൂകരിക്കൽ എന്നീ വിഷയങ്ങളിൽ നടന്ന സെമിനാറിൽ യഥാക്രമം കെ ശശികുമാർ,
ഡോ. സി എൻ ബാലകൃഷ്ണൻ നമ്പ്യാർ ക്ലാസെടുത്തു. വിദ്യാർഥികൾക്കായി ഡയറി
ക്വിസ്, ചിത്രരചന-ഉപന്യാസ മൽസരങ്ങളും നടത്തി. മൃഗ ചികിൽസ യിലെ നാട്ടറിവുകൾ,
സമഗ്ര ഇൻഷുറൻസ് പദ്ധതി എന്നീ വിഷയങ്ങളിൽ ഫാത്തിമ മാതാ ഓഡിറ്റോറിയത്തിൽ
സെമിനാർ സംഘടിപ്പിച്ചു. ജില്ലയിലെ മികച്ച ക്ഷീര കർഷകരെയും ഡയറി ഫാം കർഷകരെയും
ക്ഷീര സംഘം കെട്ടിടം നിർമിച്ച കോൺട്രാക്ടറെയും ച ടങ്ങിൽ ആദരിച്ചു. വിദ്യാർഥികൾക്കുള്ള
സ്‌കോളർഷിപ്പ് വിതരണം, വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ ജീവനക്കാരുടെയും കർഷകരുടെയും മക്കളെ ആദരിക്കൽ, ക്ഷീര കർഷക അപകട ഇൻഷുറൻസ്
ധനസഹായ വിതരണം, മൽസര വിജയികൾക്കുള്ള സമ്മാനദാനം എന്നിവയുമുണ്ടായിരുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ക്ഷീര കർഷകർ സംഗമത്തിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *